സോ​പാ​നം വാ​ദ്യ​സം​ഗ​മം പ​രി​പാ​ടി സം​ബ​ന്ധി​ച്ച് ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​നം

സോ​പാ​നം വാ​ദ്യ​സം​ഗ​മം ഒ​ക്ടോ​ബ​ർ ആ​റി​ന് ടു​ബ്ലി അ​ദാ​രി പാ​ർ​ക്ക്‌ ഗ്രൗ​ണ്ടി​ൽ

മ​നാ​മ: സോ​പാ​നം വാ​ദ്യ​ക​ലാ​സം​ഘ​വും കോ​ൺ​വെ​ക്സ്‌ ഇ​വ​ന്റും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന സോ​പാ​നം വാ​ദ്യ​സം​ഗ​മം ഒ​ക്ടോ​ബ​ർ ആ​റി​ന് ന​ട​ക്കും. വൈ​കീ​ട്ട് നാ​ലു മു​ത​ൽ ടു​ബ്ലി അ​ദാ​രി പാ​ർ​ക്ക്‌ ഗ്രൗ​ണ്ടി​ലാ​ണ്‌ പ​രി​പാ​ടി​യെ​ന്ന് സം​ഘാ​ട​ക​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ഇ​ന്ത്യ​യു​ടെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള പ​ര​മ്പ​രാ​ഗ​ത ക​ലാ​രൂ​പ​ങ്ങ​ളും പ​രി​പാ​ടി​യി​ൽ അ​ര​ങ്ങേ​റു​ന്നു എ​ന്ന​ത് ഈ ​വ​ർ​ഷ​ത്തെ വാ​ദ്യ​സം​ഗ​മ​ത്തി​ന്റെ പ്ര​ത്യേ​ക​ത​യാ​ണ്‌. ഒ​ക്ടോ​ബ​ർ ആ​റി​ന് വൈ​കീ​ട്ട്‌ ഉ​ദ്ഘാ​ട​ന സ​മ്മേ​ള​നം ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് പ്ര​ശ​സ്ത സോ​പാ​ന സം​ഗീ​ത​ഞ്ജ​ൻ സോ​പാ​ന​ര​ത്നം അ​മ്പ​ല​പ്പു​ഴ വി​ജ​യ​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ നാ​ൽ​പ​ത് ക​ലാ​കാ​ര​ന്മാ​രും ക​ലാ​കാ​രി​ക​ളും സോ​പാ​ന​സം​ഗീ​തം ആ​ല​പി​ക്കും. തു​ട​ർ​ന്ന് കേ​ര​ള സം​ഗീ​ത​നാ​ട​ക അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ മ​ട്ട​ന്നൂ​ർ ശ​ങ്ക​ര​ൻ​കു​ട്ടി മാ​രാ​രു​ടെ പ്ര​മാ​ണ​ത്തി​ൽ ഇ​രു​നൂ​റി​ൽ​പ​രം വാ​ദ്യ​ക​ലാ​കാ​ര​ന്മാ​ർ പ​ങ്കെ​ടു​ക്കു​ന്ന പ​ഞ്ചാ​രി​മേ​ള​വും അ​ര​ങ്ങേ​റും. ലോ​ക​പ്ര​ശ​സ്ത മ്യൂ​സി​ക് വാ​ദ്യ​ക​ല ബാ​ൻ​ഡാ​യ ത്രി​കാ​യ അ​വ​ത​രി​പ്പി​ക്കു​ന്ന പ്ര​ത്യേ​ക വാ​ദ്യ​സം​ഗീ​ത സ​മ​ന്വ​യം പ​രി​പാ​ടി​യി​ൽ കേ​ര​ള​ത്തി​ലെ പ്ര​ഗ​ല്ഭ​രാ​യ വാ​ദ്യ​സം​ഗീ​ത ക​ലാ​കാ​ര​ന്മാ​ർ പ​ങ്കെ​ടു​ക്കും. ത്രി​കാ​യ സം​ഗീ​ത പ​രി​പാ​ടി​യി​ൽ സം​ഗീ​ത സം​വി​ധാ​യ​ക​ൻ ശ​ര​ത്‌ പ​ങ്കെ​ടു​ക്കും. അ​ദാ​രി പാ​ർ​ക്ക്‌ ഗ്രൗ​ണ്ടി​ൽ അ​ര​ങ്ങേ​റു​ന്ന പ​രി​പാ​ടി​ക​ൾ​ക്കാ​യി അ​തി​വി​പു​ല​മാ​യ സം​വി​ധാ​ന​ങ്ങ​ളാ​ണ് സ​ജ്ജീ​ക​രി​ക്കു​ന്ന​ത്‌. പ​രി​പാ​ടി​യി​ൽ പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ കോ​ൺ​വെ​ക്സ് മീ​ഡി​യ എം.​ഡി അ​ജി​ത്ത് നാ​യ​ർ, സോ​പാ​നം ര​ക്ഷാ​ധി​കാ​രി അ​നി​ൽ മാ​രാ​ർ, വാ​ദ്യ​സം​ഗ​മം ചെ​യ​ർ​മാ​ൻ ച​ന്ദ്ര​ശേ​ഖ​ര​ൻ, ട്ര​ഷ​റ​ർ രാ​ജേ​ഷ് മാ​ധ​വ​ൻ, സാ​മ്പ​ത്തി​ക ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ശ​ശി​കു​മാ​ർ, സോ​പാ​നം മീ​ഡി​യ കോ​ഡി​നേ​റ്റ​ർ മ​നു മോ​ഹ​ന​ൻ, സോ​പാ​നം കോ​ഓ​ഡി​നേ​റ്റ​ർ വി​നീ​ഷ് സോ​പാ​നം, രൂ​പേ​ഷ്‌ ഊ​രാ​ളു​ങ്ക​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Sopanam-Vadyasangamam-Tubli-Adari-Park-Grounds-on-October-6

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.