ബഹ്റൈൻ കെ.എം.സി.സി ഈസ്റ്റ് റഫ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രവർത്തന ഉദ്ഘാടനത്തിൽ എസ്.പി. കുഞ്ഞമ്മദ്
മുഖ്യപ്രഭാഷണം നടത്തുന്നു
മനാമ: ചരിത്രപരമായ ഉത്തരവാദിത്തം നിറവേറ്റുകയും പാരമ്പര്യ ചരിത്രം ഉയർത്തിപ്പിടിച്ച് പ്രയാണം തുടരുകയും ചെയ്യുന്ന രാഷ്ട്രീയദർശനമാണ് മുസ്ലിം ലീഗെന്ന് എസ്.പി. കുഞ്ഞമ്മദ് അഭിപ്രായപ്പെട്ടു. മുസ്ലിം ലീഗ് ദർശനം നേരിന്റെ അടിസ്ഥാനത്തിൽ മഹാനായ ഖാഇദെ മില്ലത്തിന്റെ നേതൃത്വത്തിൽ രൂപപ്പെട്ടതാണെന്നും ആ ചരിത്ര പാരമ്പര്യത്തിന്റെ വഴിയിൽതന്നെയാണ് ഇന്നും എന്നും ലീഗ് സഞ്ചരിക്കുകയെന്നും ബഹ്റൈൻ കെ.എം.സി.സി ഈസ്റ്റ് റഫ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രവർത്തന ഉദ്ഘാടനത്തിൽ മുഖ്യപ്രഭാഷണം നിർവഹിക്കവെ കോഴിക്കോട് ജില്ല മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് കൂടിയായ എസ്.പി. കുഞ്ഞമ്മദ് അഭിപ്രായപ്പെട്ടു. ഈസ്റ്റ് റഫ സി.എച്ച് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ ഉദ്ഘാടനം ചെയ്തു.
അൽ അമാന, നോർക്ക, പ്രവാസി ക്ഷേമനിധി തുടങ്ങിയ പദ്ധതികളെക്കുറിച്ച് കെ.എം.സി.സി സംസ്ഥാന സെക്രട്ടറി എ.പി. ഫൈസൽ സംസാരിച്ചു. ഏരിയ കമ്മിറ്റി സോഷ്യൽ മീഡിയ പേജ് ലോഞ്ചിങ് അസൈനാർ കളത്തിങ്ങൽ നിർവഹിച്ചു. പുതിയ കാലയളവിലേക്കുള്ള പ്രവർത്തന പദ്ധതികൾ ഷമീർ വി.എം. അവതരിപ്പിച്ചു. കെ.എം.സി.സി ബഹ്റൈൻ കോഴിക്കോട് ജില്ല സെക്രട്ടറി മുഹമ്മദ് ഷാഫി വേളം, സി.എം. കുഞ്ഞബ്ദുല്ല മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. എൻ. അബ്ദുൽ അസീസ്, റമീസ് കെ, ഫസലുറഹ്മാൻ, സഫീർ, കെ.പി. സാജിർ, സി.ടി.കെ സജീർ, സി.കെ. മുസ്തഫ, കെ. നസീർ, യു. ഷംസുദ്ദീൻ, എം.കെ. സിദ്ദീഖ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. ആക്ടിങ് പ്രസിഡന്റ് സി.പി. ഉമ്മർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ടി.ടി. അഷ്റഫ് സ്വാഗതവും സാജിദ് കൊല്ലിയിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.