മനാമ: ബഹ്റൈൻ സ്പോർട്സ് ദിനം കാമ്പസിൽ കായിക മത്സരങ്ങളോടെ ആഘോഷിച്ച് ന്യൂ മില്ലേനിയം സ്കൂൾ. ദേശീയ ഗെയിമായ ഫുട്ബാളിനെ പ്രോത്സാഹിപ്പിക്കുന്നതിനായി 9, 11 ഗ്രേഡുകളിലെ വിദ്യാർഥികളും പുരുഷ സ്റ്റാഫ് അംഗങ്ങളും തമ്മിൽ സംഘടിപ്പിച്ച സൗഹൃദ ഫുട്ബാൾ മത്സരമാണ് പരിപാടിയുടെ പ്രധാന ആകർഷണമായത്. വിദ്യാർഥിനികളും വനിതാ ജീവനക്കാരും തമ്മിൽ ആവേശകരമായ ത്രോബോൾ മത്സരവും നടന്നു. വിദ്യാർഥികളും അധ്യാപകരും ആവേശത്തോടെയാണ് മത്സരങ്ങളെ നേരിട്ടത്.
പരിപാടിയിൽ പ്രിൻസിപ്പൽ അരുൺ കുമാർ ശർമ വിദ്യാർഥികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. വിദ്യാർഥികളുടെ ജീവിതത്തിൽ കായിക വിനോദത്തിന്റെ പ്രാധാന്യത്തെ അദ്ദേഹം ചൂണ്ടിക്കാട്ടി. പരിപാടി വിജയമാക്കാൻ മുന്നിട്ടിറങ്ങിയ വിദ്യാർഥികളുടെയും അധ്യാപകരുടെയും വീര്യത്തെ അദ്ദേഹം അഭിനന്ദിച്ചു. ഭാവിതലമുറയിൽ കായികാഭിരുചി വളർത്താൻ സഹായിക്കുന്ന ഇത്തരം പരിപാടികൾ ആരംഭിച്ചതിന് ബഹ്റൈൻ കിംഗ്ഡം വിദ്യാഭ്യാസ മന്ത്രാലയത്തോടും അദ്ദേഹം നന്ദി അറിയിച്ചു.
പരിപാടിയിൽ ആവേശത്തോടെ പങ്കെടുത്ത ജീവനക്കാരെയും വിദ്യാർഥികളെയും ചെയർമാൻ ഡോ. രവിപിള്ളയും മാനേജിങ് ഡയറക്ടർ ഗീതാ പിള്ളയും അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.