ലുലു ഹൈപ്പർ മാർക്കറ്റിൽ ശ്രീലങ്കൻ രുചിമേള

മ​നാ​മ: ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ശ്രീ​ല​ങ്ക​യു​ടെ ത​ന​ത്​ രു​ചി​ക​ൾ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന ഭ​ക്ഷ്യ​മേ​ള സം​ഘ​ടി​പ്പി​ക്കു​ന്നു. സെ​പ്​​റ്റം​ബ​ർ 10ന്​ ​ദാ​ന മാ​ളി​ലും 11,12 തീ​യ​തി​ക​ളി​ൽ ലു​ലു ജ​ഫൈ​റി​ലു​മാ​ണ്​ ഭ​ക്ഷ്യ​മേ​ള. പ്ര​മു​ഖ ശ്രീ​ല​ങ്ക​ൻ ഷെ​ഫ്​ സ​മി​ത പ​ത്​​മ​കു​മാ​ര ​ശ്രീ​ല​ങ്ക​യി​ലെ സ​വി​ശേ​ഷ ഭ​ക്ഷ​ണ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും.

ബ്രി​ട്ടീ​ഷ്, ഡ​ച്ച്, പോ​ർ​ച്ചു​ഗീ​സ്, ഇ​ന്ത്യ​ൻ, ഇ​ന്തോ​േ​ന​ഷ്യ​ൻ രു​ചി​ക​ളു​മാ​യി ഇ​ഴ​ചേ​ർ​ന്നു​കി​ട​ക്കു​ന്ന​താ​ണ്​ ശ്രീ​ല​ങ്ക​ൻ വി​ഭ​വ​ങ്ങ​ൾ. വി​വി​ധ ത​ര​ത്തി​ലു​ള്ള ഇ​ല​ക​ൾ, സു​ഗ​ന്ധ​വ്യ​ഞ്​​ജ​ന​ങ്ങ​ൾ, മ​ത്സ്യം, പ​ച്ച​ക്ക​റി​ക​ൾ, പ​ഴ​ങ്ങ​ൾ എ​ന്നി​വ​യാ​ൽ സ​മൃ​ദ്ധ​മാ​ണ്​ ശ്രീ​ല​ങ്ക​ൻ ഭ​ക്ഷ്യ​മേ​ള. സ​മു​ദ്ര വി​ഭ​വ​ങ്ങ​ളാ​ണ്​ മേ​ള​യി​ലെ മു​ഖ്യ ആ​ക​ർ​ഷ​ണം. എ​ല്ലാ ദി​വ​സ​വും വൈ​കീ​ട്ട്​ ആ​റ്​ മു​ത​ൽ ഒ​മ്പ​ത്​ വ​രെ​യാ​ണ്​ ഭ​ക്ഷ്യ​മേ​ള ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഫി​ഷ്​ അ​ബു തി​യ​ൽ, ജാ​ഫ്​​ന ക്രാ​ബ്​ ക​റി, ശ്രീ​ല​ങ്ക​ൻ ഡെ​വി​ൾ​ഡ്​ ചി​ക്ക​ൻ എ​ന്നി​വ ഇ​തി​ൽ ആ​സ്വ​ദി​ക്കാം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.