മനാമ: ബഹ്റൈൻ സെന്റ് ഗ്രിഗോറിയോസ് ക്നാനായ സിറിയൻ പള്ളി ഇടവക ദിനം ആഘോഷിച്ചു.
'തനിമ 22' എന്ന പേരിൽ ജനബിയ അൽ അയാം കൺവെൻഷൻ സെന്ററിൽ നടന്ന പരിപാടിയിൽ ഇടവക വികാരി ഫാ. നോബിൻ തോമസ് അധ്യക്ഷത വഹിച്ചു. ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
കെ.സി.ഇ.സി പ്രസിഡന്റ് ഫാ. സാബു ലോറൻസ്, കെ.സി.എ പ്രസിഡന്റ് നിത്യൻ തോമസ്, സെൻറ് പീറ്റേഴ്സ് യാക്കോബായ പള്ളി വികാരി ഫാ. റോജൻ പേരകത്ത് തുടങ്ങിയവർ ആശംസ നേർന്നു.
ഇടവക സെക്രട്ടറി റോഷിൻ മണി സ്വാഗതവും സോണി കുര്യാക്കോസ് നന്ദിയും പറഞ്ഞു. കോവിഡ് മഹാമാരിക്കാലത്ത് നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്ത ഇടവകാംഗം ബാബു എബ്രഹാം പട്ടുകാലായിലിനെയും കുടുംബത്തെയും ചടങ്ങിൽ ആദരിച്ചു. തുടർന്ന് ഇടവക അംഗങ്ങളുടെ വിവിധയിനം കലാപരിപാടികൾ അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.