മനാമ: ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് മൂല്യവത്തായ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിന് സ്റ്റാൻഡേർഡ് ചാർേട്ടഡ് ബാങ്ക്, പ്രമുഖ ബഹുരാഷ്ട്ര റീെട്ടയ്ൽ ശൃംഖലയായ ലുലു ഹൈപ്പർ മാർക്കറ്റുമായി പങ്കാളിത്തം പ്രഖ്യാപിച്ചു. ബാങ്കും പ്രാദേശിക റീെട്ടയ്ൽ സമൂഹവുമായുള്ള ബന്ധം ശക്തമാക്കുന്നതിെൻറ ഭാഗമായാണ് ഇൗ പങ്കാളിത്തം. ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് ലുലു ഹൈപ്പർ മാർക്കറ്റിൽനിന്ന് പൂജ്യം ശതമാനം പലിശ നിരക്കിൽ ഉൽപന്നങ്ങൾ ഇൻസ്റ്റാൾമെൻറ് വ്യവസ്ഥയിൽ വാങ്ങാൻ കഴിയും.
സ്റ്റാൻഡേർഡ് ചാർേട്ടഡ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങുന്ന 100 ദിനാറിന് മുകളിൽ വിലയുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്ക് മൂന്ന് മുതൽ ആറ് വരെ തവണയിൽ പണമടച്ചാൽ മതി. മറ്റ് അധിക ഫീസുകൾ ഇൗടാക്കുന്നതല്ല. ഇതിന് പുറമേ, വിവിധ സന്ദർഭങ്ങളിൽ കാഷ് ബാക്ക്, റാഫിൾ, ലുലു ഇ കൊമേഴ്സ് വഴി സാധനങ്ങൾ വാങ്ങുേമ്പാൾ പ്രത്യേക ഡിസ്കൗണ്ട് തുടങ്ങിയ ഒാഫറുകളും ലഭിക്കും. ബഹ്റൈനിലെ ലുലുവിെൻറ എല്ലാ ഒൗട്ട്ലെറ്റുകളിൽനിന്നും ഒാഫർ പ്രകാരമുള്ള ഉൽപന്നങ്ങൾ വാങ്ങാം.
ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യത്തോടെ ഷോപ്പിങ് നടത്താൻ വഴിയൊരുക്കുന്നതിന് സ്റ്റാൻഡേർഡ് ചാർേട്ടഡ് ബാങ്കുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ് ഡയറക്ടർ ജുസെർ രൂപവാല പറഞ്ഞു. ബഹ്റൈനിലെ പ്രമുഖ റീെട്ടയിൽ ശൃംഖലയായ ലുലു ഹൈപ്പർ മാർക്കറ്റുമായി സഹകരിക്കുന്നതിലൂടെ രണ്ടു സ്ഥാപനങ്ങളുടെയും ഉപഭോക്താക്കൾക്ക് കൂടുതൽ നേട്ടങ്ങളുണ്ടാകുമെന്ന് സ്റ്റാൻഡേർഡ് ചാർേട്ടഡ് ബാങ്ക് ബഹ്റൈൻ ആൻഡ് മിഡിലീസ്റ്റ് കൺസ്യൂമർ, പ്രൈവറ്റ് ആൻഡ് ബിസിനസ് ബാങ്കിങ് മേധാവി കുനാൽ വർമ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.