മനാമ: സ്വകാര്യ മേഖലയുടെ സഹകരണത്തോടെ ബഹ്റൈനിൽ ആരംഭിക്കുന്ന സാമൂഹിക ഭവനപദ്ധതിക്ക് തുടക്കമായി. ആദ്യ സംരംഭത്തിന് ഭവനമന്ത്രാലയവും അൽ നമൽ കോൺട്രാക്ടിങ് ആൻഡ് ട്രേഡിങ് കമ്പനിയും തമ്മിൽ കരാർ ഒപ്പുവെച്ചു.പദ്ധതിപ്രകാരം അൽ ലോസി മേഖലയിൽ 132 പാർപ്പിട യൂനിറ്റുകൾ അടിസ്ഥാനസൗകര്യങ്ങളോടെ കമ്പനി നിർമിച്ചുനൽകും. സ്വദേശികൾക്കുള്ള സാമൂഹിക ഭവനപദ്ധതിയിൽ സ്വകാര്യ റിയൽ എസ്റ്റേറ്റ് കമ്പനികളെയും പങ്കാളികളാക്കാനുള്ള പദ്ധതിയാണ് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്നത്.
ഭവനമന്ത്രി എൻജിനീയർ ബാസിം ബിൻ യാക്കൂബ് അൽ ഹമറും അൽ നമൽ ഗ്രൂപ് ചെയർമാൻ ഡോ. വർഗീസ് കുര്യനുമാണ് കരാറിൽ ഒപ്പുവെച്ചത്.ഭവനമന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി ശൈഖ് ഖാലിദ് ബിൻ ഹമൂദ് ആൽ ഖലീഫയും ചടങ്ങിൽ സന്നിഹിതനായിരുന്നു.കരാർപ്രകാരം, അൽ ലോസിയിൽ സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമിയിൽ കമ്പനി 132 ഭവനയൂനിറ്റുകൾ നിർമിക്കണം. നിർമാണം പൂർത്തിയായാൽ ഇൗ യൂനിറ്റുകൾ അർഹരായ ഉപഭോക്താക്കൾക്ക് കമ്പനി കൈമാറും.
രാജ്യത്ത് 40,000 പാർപ്പിട യൂനിറ്റുകൾ തയാറാക്കാനുള്ള ഹമദ് രാജാവിെൻറ ഉത്തരവിെൻറ അടിസ്ഥാനത്തിലാണ് സ്വകാര്യ മേഖലയുമായി ചേർന്ന് പാർപ്പിടകേന്ദ്രങ്ങൾ നിർമിക്കാനുള്ള പദ്ധതി ആവിഷ്കരിച്ചതെന്ന് കരാർ ഒപ്പുവെക്കൽ ചടങ്ങിൽ സംസാരിക്കവേ മന്ത്രി പറഞ്ഞു.കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നേതൃത്വത്തിലുള്ള സർക്കാറിെൻറ മുഖ്യ പരിഗണനയിലുള്ള പദ്ധതിയാണ് ഭവനനിർമാണം.
സ്വകാര്യ മേഖലയുമായി ചേർന്ന് 15,000 പാർപ്പിട യൂനിറ്റുകൾ നിർമിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭവനമന്ത്രാലയം നിഷ്കർഷിക്കുന്ന സാേങ്കതിക മാനദണ്ഡങ്ങൾ പാലിച്ച് ഉന്നത നിലവാരത്തിലുള്ള പാർപ്പിട യൂനിറ്റുകൾ നിർമിക്കാൻ കമ്പനി പ്രതിജ്ഞാബദ്ധമാണെന്ന് അൽ നമൽ ഗ്രൂപ് ചെയർമാൻ ഡോ. വർഗീസ് കുര്യൻ പറഞ്ഞു. ബഹ്റൈനിൽ സാമൂഹിക ഭവനപദ്ധതി നടപ്പാക്കുന്നതിന് ഭവന മന്ത്രാലയവുമായി കൂടുതൽ സഹകരണത്തിന് ഇൗ പദ്ധതി വഴിയൊരുക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.