മനാമ: ബഹ്റൈനിലെ പ്രവാസികൾക്കിടയിൽ വർധിച്ചുവരുന്ന ആത്മഹത്യാ പ്രവണത ഇല്ലായ്മ ചെയ്യാൻ ലക്ഷ്യമിട്ടുകൊണ്ട് ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട്(െഎ.സി.ആർ.എഫ്) ബഹ്റൈനിലെ പ്രമുഖ മോട്ടോർ സൈക്കിൾ റൈഡിങ് ഗ്രൂപ്പായ പ്ലെഷർ റൈഡേഴ്സുമായി സഹകരിച്ച് 'അവെയർനെസ് ഓൺ വീൽസ്'എന്ന പേരിൽ ബോധവത്കരണ പരിപാടി നടത്തി.
ക്യാപ്റ്റൻ ഉമേഷ് ബാബു നേതൃത്വം നൽകി. അഡ്മിൻ പ്രതിനിധികളായ അരുൺ, അജിത്, രഞ്ജിത്, പ്രസാദ്, നിതിൻ, അനീഷ്, വിൻസു എന്നിവർ ചേർന്ന് നിയന്ത്രിച്ച റൈഡ് ഇന്ത്യൻ ക്ലബിൽ നിന്ന് പുറപ്പെട്ടു. െഎ.സി.ആർ.എഫ് ചെയർമാൻ അരുൾദാസ് ഫ്ലാഗ് ഓഫ് ചെയ്തു. വൈസ് പ്രസിഡൻറ് ഡോ. ബാബു രാമചന്ദ്രൻ, ജനറൽ സെക്രട്ടറി ജോൺ ഫിലിപ്പ്, ജോ. ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ, ഇന്ത്യൻ ക്ലബ് പ്രസിഡൻറ് സ്റ്റാലിൻ ജോസഫ് തുടങ്ങിയവർ പെങ്കടുത്തു.
വിവിധ ലേബർ ക്യാമ്പുകളിൽ താമസിക്കുന്ന തൊഴിലാളികൾക്ക് ആത്മഹത്യാ പ്രവണത മറികടക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ നൽകി. നിർദേശങ്ങൾ അടങ്ങിയ ലഘുലേഖകളും വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.