മനാമ: വേനൽക്കാലത്ത് സുരക്ഷിത തൊഴിലന്തരീക്ഷം ഉറപ്പാക്കാനുള്ള തൊഴിൽ മന്ത്രാലയത്തിന്റെ തീരുമാനത്തെ പിന്തുണച്ച്, ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്) തേർസ്റ്റ്-ക്വഞ്ചേഴ്സ് 2023 ടീം വാർഷിക വേനൽക്കാല ബോധവത്കരണ പരിപാടി ആരംഭിച്ചു. ആരോഗ്യകരവും സുരക്ഷിതവുമായ വേനൽക്കാലത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. പരിപാടിയുടെ ഭാഗമായി തൊഴിലാളികൾക്ക് കുപ്പിവെള്ളം, ലബൻ, പഴം, സമൂസ എന്നിവ ജോലിസ്ഥലങ്ങൾ സന്ദർശിച്ച് വിതരണം ചെയ്യുന്നു. എട്ടാം വർഷമാണ് ഐ.സി.ആർ.എഫ് തേർസ്റ്റ്-ക്വഞ്ചേഴ്സ് ടീം സമ്മർ അവയർനെസ് കാമ്പയിൻ നടത്തുന്നത്. എല്ലാ വർഷവും വേനൽക്കാല മാസങ്ങളിലാണ് വർക്ക്സൈറ്റുകളിൽ പ്രതിവാര ഇവന്റ് സംഘടിപ്പിക്കുന്നത്.
ഈ വർഷത്തെ ആദ്യ പരിപാടിയുടെ ഉദ്ഘാടനം അംബാസഡർ പീയൂഷ് ശ്രീവാസ്തവ ഹിദ്ദിലെ വർക്ക് സൈറ്റിൽ വെച്ച് നിർവഹിച്ചു. തൊഴിൽ മന്ത്രാലയത്തിലെ സീനിയർ ഒക്യുപേഷണൽ സേഫ്റ്റി എൻജിനീയർ ഹുസൈൻ അൽഹുസൈനി, ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറിമാരായ രവിശങ്കർ ശുക്ല, രവികുമാർ ജെയിൻ, ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, വൈസ് ചെയർമാൻ അഡ്വ. വി.കെ. തോമസ്, ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ, ട്രഷറർ മണി ലക്ഷ്മണമൂർത്തി, തേർസ്റ്റ്-ക്വഞ്ചേഴ്സ് 2023 കോഓഡിനേറ്റർ മുരളി നോമുല, സെബാർകോ പ്രോജക്ട് എൻജിനീയർ ചേതൻ വഗേല തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.