മനാമ: ജോയ് ഓഫ് ഗിവിങ് പ്രോജക്ടിന്റെ ഭാഗമായി ടീഷർട്ട് ബാഗുകളുണ്ടാക്കാൻ കുട്ടികൾക്ക് പരിശീലനം നൽകി. ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്) ഓഫിസിലായിരുന്നു പരിശീലനം. പല്ലവി ജെയ്ൻ പരിശീലനത്തിന് നേതൃത്വം നൽകി. ടീഷർട്ടുകൾ പുനരുപയോഗിക്കുന്നതിന്റെ ഭാഗമായാണ് അവ കാരിബാഗുകളാക്കി മാറ്റുന്നത്. സമ്മർ അവയർനസ് ക്യാമ്പിന്റെ ഭാഗമായായിരുന്നു പരിശീലനം.
ടീഷർട്ടുകൾ സംഭാവന ചെയ്യാൻ ആഗ്രഹിക്കുന്നവർ 35971465, 396 17094, 39650314 എന്നീ നമ്പറുകളിൽ വാട്സ്ആപ് ചെയ്യണമെന്ന് ഐ.സി.ആർ.എഫ് ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.