മനാമ: കോവിഡ് -19 പ്രത്യാഘാതം അനുഭവിക്കുന്ന സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളെ സഹായിക്കുന്നതിനുള്ള പദ്ധതി 'തംകീൻ' മൂന്നുമാസത്തേക്കു കൂടി ദീർഘിപ്പിച്ചു. ബഹ്റൈനിൽ വീണ്ടും അടച്ചിടൽ പ്രഖ്യാപിച്ച സഹാചര്യത്തിലാണ് ഇത്. സ്വകാര്യ മേഖലയിയെ വ്യവസായ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും സഹായം നൽകുന്നതിനുള്ള അർധ സ്വയംഭരണ സർക്കാർ ഏജൻസിയാണ് തംകീൻ. അർഹരായ സ്ഥാപനങ്ങൾക്ക് ജൂൺ 27 മുതൽ അപേക്ഷ സമർപ്പിക്കാം. ജൂലൈ 11 ആണ് അവസാന തീയതി.
ബിസിനസ് തുടർച്ചാ സഹായ പദ്ധതിയുടെ അഞ്ചാം ഘട്ടമാണ് മൂന്ന് മാസത്തേക്കുകൂടി നീട്ടിയത്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി അടച്ചിടേണ്ടി വന്ന സ്ഥാപനങ്ങൾക്കാണ് സഹായം ലഭിക്കുക. സി.ആർ/ലൈസൻസ് നിലവിലുള്ളവരായിരിക്കണം അപേക്ഷകർ. 50 തൊഴിലാളികൾ വരെയുള്ള ചെറുകിട, ഇടത്തരം സ്ഥാപനങ്ങളെയാണ് സഹായത്തിന് പരിഗണിക്കുന്നത്. എന്നാൽ, പൂർണ്ണമായും അടച്ചിടേണ്ടി വന്ന മേഖലകൾക്ക് ഇതിൽ ഇളവ് നൽകിയിട്ടുണ്ട്. അപേക്ഷിക്കുന്ന സ്ഥാപനങ്ങൾ 2021ന് മുമ്പ് രജിസ്റ്റർ ചെയ്തവയായിരിക്കണം. നിശ്ചിത യോഗ്യതയുള്ളവർക്ക് www.tamkeen.bh എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. വിശദ വിവരങ്ങൾ തംകീൻ വെബ്സൈറ്റിൽ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.