Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്​റൈനിൽ തംകീൻ സഹായ...

ബഹ്​റൈനിൽ തംകീൻ സഹായ പദ്ധതി മൂന്ന്​ മാസം കൂടി

text_fields
bookmark_border
ബഹ്​റൈനിൽ തംകീൻ സഹായ പദ്ധതി മൂന്ന്​ മാസം കൂടി
cancel

മനാമ: കോവിഡ്​ -19 പ്രത്യാഘാതം അനുഭവിക്കുന്ന സ്വകാര്യ ​മേഖലയിലെ സ്​ഥാപനങ്ങളെ സഹായിക്കുന്നതിനുള്ള പദ്ധതി 'തംകീൻ' മൂന്നുമാസത്തേക്കു കൂടി ദീർഘിപ്പിച്ചു. ​ബഹ്​റൈനിൽ വീണ്ടും അടച്ചിടൽ പ്രഖ്യാപിച്ച സഹാചര്യത്തിലാണ്​ ഇത്​. സ്വകാര്യ മേഖലയിയെ വ്യവസായ സ്​ഥാപനങ്ങൾക്കും വ്യക്​തികൾക്കും സഹായം നൽകുന്നതിനുള്ള അർധ സ്വയംഭരണ സർക്കാർ ഏജൻസിയാണ്​ തംകീൻ. അർഹരായ സ്​ഥാപനങ്ങൾക്ക്​ ജൂൺ 27 മുതൽ അപേക്ഷ സമർപ്പിക്കാം. ജൂലൈ 11 ആണ്​ അവസാന തീയതി.

ബിസിനസ്​ തുടർച്ചാ സഹായ പദ്ധതിയുടെ അഞ്ചാം ഘട്ടമാണ്​ മൂന്ന്​ മാസത്തേക്കുകൂടി നീട്ടിയത്​. ​കോവിഡ്​ നിയന്ത്രണങ്ങളുടെ ഭാഗമായി അടച്ചിടേണ്ടി വന്ന സ്​ഥാപനങ്ങൾക്കാണ്​ സഹായം ലഭിക്കുക. സി.ആർ/ലൈസൻസ്​ നിലവിലുള്ളവരായിരിക്കണം അപേക്ഷകർ. ​50 തൊഴിലാളികൾ വരെയുള്ള ചെറുകിട, ഇടത്തരം സ്​ഥാപനങ്ങളെയാണ്​ സഹായത്തിന്​ പരിഗണിക്കുന്നത്​. എന്നാൽ, പൂർണ്ണമായും അടച്ചിടേണ്ടി വന്ന മേഖലകൾക്ക്​ ഇതിൽ ഇളവ്​ നൽകിയിട്ടുണ്ട്​. അപേക്ഷിക്കുന്ന സ്​ഥാപനങ്ങൾ 2021ന്​ മുമ്പ്​ രജിസ്​റ്റർ ചെയ്​തവയായിരിക്കണം. നിശ്​ചിത യോഗ്യതയുള്ളവർക്ക്​ www.tamkeen.bh എന്ന വെബ്​സൈറ്റ്​ വഴി അപേക്ഷ സമർപ്പിക്കാം. വിശദ വിവരങ്ങൾ തംകീൻ വെബ്​സൈറ്റിൽ ലഭിക്കും.

സഹായം ലഭിക്കുന്ന മേഖലകൾ:

  • കുട്ടികളുടെ വിനോദ കേന്ദ്രങ്ങൾ
  • ഡെ കെയർ സെൻററുകൾ
  • ജിംനേഷ്യങ്ങൾ, ഫിറ്റ്​നസ്​ സെൻററുകൾ
  • സലൂണുകൾ, സ്​പാ
  • സ്​റ്റോറൻറുകൾ, കഫേകൾ (മുഖ്യമായും അകത്തിരുന്ന്​ ഭക്ഷണം കഴിക്കുന്നവ)
  • വെഡ്ഡിങ്​ ഹാളുകൾ
  • റീ​െട്ടയിൽ ഷോപ്പുകൾ (ഭക്ഷ്യേതര ഇനങ്ങൾ)
  • ട്രാവൽ ആൻറ്​ ടൂറിസം ഏജൻസികൾ
  • ഇൗവൻറ്​ പ്ലാനിങ്​ കമ്പനികൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BahrainTamkeen
News Summary - Tamkeen aid project in Bahrain for another three months
Next Story