മനാമ: ഇന്ത്യൻ അധ്യാപക ദിനത്തോടനുബന്ധിച്ച് ആഘോഷവും ബഹ്റൈനിലുള്ള അധ്യാപകർക്കുള്ള മെഡിക്കൽ ഡിസ്കൗണ്ട് കാർഡ് പ്രകാശനവും ദാർ അൽ ഷിഫ മെഡിക്കൽ സെന്റർ ഹൂറ ബ്രാഞ്ചിൽ നടന്നു. ബഹ്റൈൻ ഇന്ത്യൻ എംബസി അറ്റാഷെ അമർനാഥ് ശർമ, ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജ്, ബഹ്റൈൻ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥ പ്രിയ അഗ്നേൽ എന്നിവരുടെ സാന്നിധ്യത്തിൽ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ പളനി സാമി ദാർ അൽ ഷിഫ മെഡിക്കൽ സെന്റർ മാനേജിങ് ഡയറക്ടർ കെ.ടി. മുഹമ്മദലിയിൽനിന്ന് ആദ്യ കാർഡ് ഏറ്റുവാങ്ങി.
അധ്യാപകർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഒരുപോലെ ഉപയോഗപ്രദമാകുന്ന കാർഡിൽ അധ്യാപകർക്ക് ആദ്യ കൺസൽട്ടേഷൻ സൗജന്യമാണ്. തുടർന്നുള്ള കൺസൽട്ടേഷന് 50 ശതമാനം ഇളവും കുടുംബത്തിന് കൺസൽട്ടേഷൻ, ലബോറട്ടറി, റേഡിയോളജി, ദന്തചികിത്സ, ഫിസിയോതെറപ്പി എന്നിവയിൽ പ്രത്യേക ഇളവുകളും ലഭ്യമാണ്. ചടങ്ങിൽ ജനറൽ മാനേജർ അഹമദ് ഷമീർ, മാനേജ്മെന്റ് അംഗങ്ങൾ, ഡോക്ടർമാർ, മറ്റു ജീവനക്കാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.