മനാമ: സാങ്കേതിക, തൊഴിൽ വിദ്യാഭ്യാസ മേഖലയിൽ യുനെസ്കോയുമായി സഹകരിക്കാൻ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചു.
വിദ്യാഭ്യാസ മന്ത്രി ഡോ. മാജിദ് ബിൻ അലി അന്നുഐമിയും യുനെസ്കോ വിദ്യാഭ്യാസ നയരൂപവത്കരണ വിഭാഗം ഡയറക്ടർ ബുർഹാനി ഷാക്രോനും തമ്മിൽ പാരിസിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് സഹകരണത്തിനുള്ള ആശയങ്ങൾ പങ്കുവെച്ചത്. സാങ്കേതിക, തൊഴിൽ വിദ്യാഭ്യാസ മേഖലയിൽ ബഹ്റൈൻ കൈവരിച്ച നേട്ടത്തെ ബുർഹാനി അഭിനന്ദിച്ചു. യുനെസ്കോയുമായി സഹകരണം വ്യാപിപ്പിക്കുന്നതിെൻറ ഭാഗമായി ഭാവിപദ്ധതികൾ ശക്തിപ്പെടുത്തുന്നതിന് ശിൽപശാലകൾ സംഘടിപ്പിക്കാനും തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.