മനാമ: ടീനേജ് യൂത്ത് വിദ്യാർഥികൾക്കായി ‘കണക്ടിവിറ്റി’ സ്പിരിച്വൽ കോൺക്ലേവ് സംഘടിപ്പിച്ചു. അൽ ഫുർഖാൻ സെന്റർ ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച കോൺക്ലേവ് ബഹ്റൈൻ ശൂറ കൗൺസിൽ മെംബറും മുൻ പാർലമെന്റ് ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന ശൈഖ് ആദിൽ അബ്ദുറഹ്മാൻ അൽ മുആവിദ ഉദ്ഘാടനം ചെയ്തു. നല്ല ഭക്ഷണത്തിലൂടെയും ചിട്ടകളിലൂടെയും ആരോഗ്യം സംരക്ഷിക്കുന്നതുപോലെ സൽപ്രവർത്തനങ്ങളും നല്ല ചിന്തകളുമായി ആത്മാവിനെ കൂടി ശുദ്ധീകരിക്കുകയാണ് ഉത്തമ വ്യക്തിത്വ രൂപവത്കരണത്തിന് അനിവാര്യമായിട്ടുള്ളതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കണക്ടിവിറ്റി എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച ടീൻസ് സ്പിരിച്വൽ കോൺക്ലേവിന് പ്രമുഖ വാഗ്മിയും മോട്ടിവേഷൻ സ്പീക്കറുമായ ഉനൈസ് പാപ്പിനിശ്ശേരി നേതൃത്വം നൽകി. അൽ ഫുർഖാൻ സെന്റർ മലയാള വിഭാഗം പ്രസിഡന്റ് സൈഫുള്ള ഖാസിം അധ്യക്ഷതവഹിച്ചു. ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡന്റ് ഹംസ മേപ്പാടി ആശംസ നേർന്നു. അൽ ഫുർഖാൻ സെന്റർ ജനറൽ സെക്രട്ടറി സുഹൈൽ മേലടി, ഇന്ത്യൻ ഇസ്ലാഹി സെന്റർ ജനറൽ സെക്രട്ടറി നൂറുദ്ദീൻ ഷാഫി, അബ്ദുൽ മജീദ് തെരുവത്ത്, എം.പി. ആശിഖ്, മൂസ സുല്ലമി എന്നിവർ പ്രസീഡിയം അലങ്കരിച്ചു. നബീൽ ഇബ്രാഹീം സ്വാഗതവും സഫീർ മേപ്പയൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.