ആ കത്ത് നിന്ദ്യവും മനുഷ്യത്വവിരുദ്ധവും -ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ

മനാമ: മാധ്യമം പത്രം പൂട്ടിക്കാൻ വിദേശരാജ്യത്തേക്ക് കത്തെഴുതിയ മുൻ മന്ത്രി കെ.ടി. ജലീലിന്റെ നടപടി അങ്ങേയറ്റം നിന്ദ്യവും മനുഷ്യത്വത്തിന് നിരക്കാത്തതുമാണെന്ന് ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്‍റ് സഈദ് റമദാൻ നദ്‌വിയും ജനറൽ സെക്രട്ടറി എം. അബ്ബാസും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. കോവിഡ് മഹാമാരിയുടെ ദുരിതകാലത്ത് പ്രവാസികളോടൊപ്പം ഏറ്റവും കൂടുതൽ ചേർന്നുനിന്ന പത്രമാണ് മാധ്യമം. പ്രതിസന്ധിയുടെ ആഘട്ടത്തിൽ സ്വന്തം നാട്ടിലേക്ക് പോവാൻ അതിയായി ആഗ്രഹിച്ച ഒരു സമൂഹത്തോട് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ അനുഭാവപൂർവമുള്ള നിലപാടുകൾ സ്വീകരിക്കാൻ വേണ്ടിയാണ് മാധ്യമം മുഴുപേജ് സ്റ്റോറി ചെയ്തത്.

അധികാരികളുടെ നടപടികൾ എളുപ്പമുള്ളതും വേഗതയിലുള്ളതുമാക്കാൻ അത്‌ മുഖേന സാധിച്ചിട്ടുണ്ട്.

അധികാരം ദുർവിനിയോഗം ചെയ്ത് ദുരുദ്ദേശ്യത്തോടെ പത്രത്തിനെതിരെ നടപടി ആവശ്യപ്പെട്ട് വിദേശരാജ്യത്തേക്ക് കത്തെഴുതിയത് പ്രവാസികൾക്കും അവരുടെ കുടുംബത്തിനും ഒരിക്കലും പൊറുക്കാൻ കഴിയില്ല. ജനപ്രതിനിധികളുടെ ഭാഗത്തുനിന്ന് ഇത്തരം കാര്യങ്ങൾ ഉണ്ടാവുന്നത് അത്യന്തം ദൗർഭാഗ്യകരമാണ്.

അധികാര ദുർവിനിയോഗത്തിന്റെ അധമ ഉദാഹരണമാണിതെന്നും എം.എൽ.എ സ്ഥാനത്തിന് അദ്ദേഹം അർഹനാണോ എന്നുകൂടി പൊതുസമൂഹം ചിന്തിക്കേണ്ടിയിരിക്കുന്നുവെന്നും പ്രസ്താവനയിൽ പറഞ്ഞു.

ക​ത്ത് പ്ര​വാ​സി​ക​ളോ​ടു​ള്ള വെ​ല്ലു​വി​ളി

മാ​ധ്യ​മം പ​ത്രം പൂ​ട്ടി​ക്കാ​ൻ വി​ദേ​ശ​രാ​ജ്യ​ത്തേ​ക്ക് ക​ത്തെ​ഴു​തി​യ മു​ൻ മ​ന്ത്രി കെ.​ടി. ജ​ലീ​ലി​​ന്റെ ന​ട​പ​ടി ല​ക്ഷ​ക്ക​ണ​ക്കി​ന് പ്ര​വാ​സി​ക​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യും ധി​ക്കാ​ര​വു​മാ​ണ്. നാ​ടി​​ന്റെ വി​ക​സ​ന​ത്തി​നും പു​രോ​ഗ​തി​ക്കും നി​സ്തു​ല​മാ​യ പ​ങ്കു​വ​ഹി​ക്കു​ന്ന​വ​രാ​ണ് ഓ​രോ പ്ര​വാ​സി​യും.

അ​വ​രു​ടേ​താ​യ മേ​ഖ​ല​യി​ൽ ഓ​രോ​രു​ത്ത​രും ഈ ​ദൗ​ത്യം വ്യ​ത്യ​സ്ത അ​ള​വി​ൽ നി​ർ​വ​ഹി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു.

കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ തീ​ക്ഷ​ണ​മാ​യ നാ​ളു​ക​ളി​ൽ ഏ​റ്റ​വും പ്ര​യാ​സം അ​നു​ഭ​വി​ച്ച ഒ​രു​വി​ഭാ​ഗ​മാ​യി​രു​ന്നു ലോ​ക​ത്തെ​മ്പാ​ടു​മു​ള്ള പ്ര​വാ​സി​ക​ളും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളും. സ്വ​ന്തം നാ​ട്ടി​ലെ​ത്താ​നും കു​ടും​ബ​ത്തി​നോ​ടൊ​പ്പം ചേ​രാ​നും സ്വാ​ഭാ​വി​ക​മാ​യും അ​വ​ർ ആ ​സ​മ​യം ആ​ഗ്ര​ഹി​ച്ചു.

എ​ന്നാ​ൽ, പ​ല​രീ​തി​യി​ലു​ള്ള കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ അ​വ​രു​ടെ യാ​ത്ര നീ​ട്ടു​ക​യാ​യി​രു​ന്നു. മ​റ്റു പ​ല രാ​ജ്യ​ങ്ങ​ളും അ​വ​രു​ടെ പൗ​ര​ന്മാ​രെ സ്വ​ന്തം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യ​പ്പോ​ൾ ന​മ്മ​ൾ ഇ​വി​ടെ നി​സ്സ​ഹാ​യ​രാ​യി നെ​ടു​വീ​ർ​പ്പി​ടു​ക​യാ​യി​രു​ന്നു.

ഈ ​പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മ​രി​ച്ച​വ​രു​ടെ പ​ട​ങ്ങ​ൾ ചേ​ർ​ത്ത് മാ​ധ്യ​മം ഒ​ന്നാം പേ​ജി​ൽ വാ​ർ​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. ഇ​തി​നോ​ട് എ​ല്ലാ ഭാ​ഗ​ത്തു​നി​ന്നും വ​ള​രെ ന​ല്ല പ്ര​തി​ക​ര​ണ​മാ​ണു​ണ്ടാ​യ​ത്. പി​ന്നീ​ട് കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളു​ടെ ക​ണ്ണ് തു​റ​പ്പി​ക്കാ​നും അ​ത്‌ കാ​ര​ണ​മാ​യി.

പ​ക​യു​ടെ രാ​ഷ്ട്രീ​യ​വു​മാ​യി ന​ട​ക്കു​ന്ന ജ​ലീ​ൽ പ​ക​പോ​ക്ക​ൽ രാ​ഷ്ട്രീ​യ​ത്തി​നു​വേ​ണ്ടി മാ​ധ്യ​മം വാ​ർ​ത്ത ഉ​പ​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ലൂ​ടെ അ​ദ്ദേ​ഹ​ത്തി​ന് ത​െ​ന്‍റ എം. ​എ​ൽ.​എ സ്ഥാ​ന​ത്ത് ഇ​രി​ക്കാ​നു​ള്ള അ​ർ​ഹ​ത​പോ​ലും ന​ഷ്ട​മാ​യി​രി​ക്കു​ക​യാ​ണ്.

-ജ​മാ​ൽ ഇ​രി​ങ്ങ​ൽ


ജ​ലീ​ലി​​ന്റേ​ത്​ മ​നു​ഷ്യ​ത്വ​മി​ല്ലാ​ത്ത ന​ട​പ​ടി

കോ​വി​ഡ് മ​ഹാ​മാ​രി​സ​മ​യ​ത്ത് പ്ര​വാ​സ​ലോ​ക​ത്തി​​ന്റെ താ​ങ്ങും ത​ണ​ലു​മാ​യി​നി​ന്ന പ​ത്ര​മാ​ണ്​ ഗ​ൾ​ഫ്​ മാ​ധ്യ​മം.

കോ​വി​ഡ് സ​മ​യ​ത്ത്‌ മാ​ധ്യ​മം ചെ​യ്ത സേ​വ​ന​ങ്ങ​ൾ ഓ​രോ പ്ര​വാ​സി​യു​ടേ​യും നെ​ഞ്ചി​ന​ക​ത്തു​ണ്ടാ​വു​മെ​ന്ന്​ ബ​ഹ്​​റൈ​നി​ൽ മാ​ധ്യ​മം ദി​ന​പ​ത്രം തു​ട​ങ്ങി​യ കാ​ലം മു​ത​ൽ ഇ​ന്നു​വ​രെ വാ​യി​ക്കു​ന്ന ഒ​രു വ്യ​ക്തി എ​ന്ന നി​ല​യി​ലും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ എ​ന്ന നി​ല​യി​ലും പ​റ​യാ​ൻ ക​ഴി​യും. ജോ​ലി ന​ഷ്ട​പ്പെ​ട്ട​വ​രെ നാ​ട്ടി​ലെ​ത്തി​ക്കാ​നും സൗ​ജ​ന്യ വി​മാ​ന ടി​ക്ക​റ്റ് ന​ൽ​കാ​നും മ​രു​ന്നു​ക​ൾ എ​ത്തി​ക്കാ​നും ഭ​ക്ഷ​ണം ന​ൽ​കാ​നും ഒ​പ്പം​നി​ന്ന ഒ​രു സ്ഥാ​പ​ന​ത്തി​നു​നേ​രെ ഇ​ത്ത​രം ന​ട​പ​ടി​ക്ക് ത​െ​ന്‍റ ഔ​ദ്യോ​ഗി​ക പ​ദ​വി ഉ​പ​യോ​ഗി​ച്ച ജ​ലീ​ൽ പൊ​തു​പ്ര​വ​ർ​ത്ത​നം നി​ർ​ത്തേ​ണ്ട​താ​ണ്. പ​ല​കാ​ര്യ​ങ്ങ​ളി​ലും ന​യ​പ​ര​മാ​യി വി​യോ​ജി​പ്പു​ണ്ടെ​ങ്കി​ലും ഇ​ത്ര​യേ​റെ പ്ര​വാ​സി​ക​ൾ​ക്ക് സ​ഹാ​യ​ക​ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​നം വേ​റെ​യി​ല്ലെ​ന്നു​ത​ന്നെ പ​റ​യാം.

-അ​നി​ൽ മ​ട​പ്പ​ള്ളി

Tags:    
News Summary - That letter is despicable and inhumane -Friends Social Association

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.