മനാമ: ദേശീയ ദിനത്തെ എതിരേൽക്കാൻ ബഹ്റൈൻ ഒരുങ്ങി. നാടെങ്ങും ദീപാലങ്കാര പ്രഭയിൽ മുങ്ങിനിൽക്കുകയാണ്. ചുവപ്പും വെളുപ്പും നിറത്തിൽ നഗരങ്ങളും ഗ്രാമങ്ങളും അണിഞ്ഞൊരുങ്ങി.വ്യാപാര സ്ഥാപനങ്ങളും ജനങ്ങളും ആവേശത്തോടെയാണ് 49ാമത് ദേശീയ ദിനത്തെ വരവേൽക്കുന്നത്.
കോവിഡ് സൃഷ്ടിച്ച ആഘാതങ്ങളിൽനിന്ന് മെല്ലെ കരകയറിവരുന്നതിനിടെയാണ് ദേശീയ ദിനാഘോഷം ആഗതമായിരിക്കുന്നത്. ആഘോഷങ്ങളുടെ ഭാഗമായി ഡിസംബര്‍ 16 ഹൈവേയില്‍ ബഹ്റൈന്‍ പതാക കൊണ്ട് അലങ്കരിച്ചതായി ദക്ഷിണ മേഖല മുനിസിപ്പാലിറ്റി അറിയിച്ചു. പ്രധാന നിരത്തുകളും റൗണ്ട് എബൗട്ടുകളും ദീപാലങ്കരത്തിലൂടെയാണ് ബഹ്റൈന്‍ പതാക രൂപകല്പന നടത്തിയിട്ടുള്ളത്. 1600 മീറ്റര്‍ നീളത്തില്‍ 10 മീറ്റര്‍ ഉയരത്തിലാണ് ഏറ്റവും വലിയ ദീപാലങ്കാര പതാക സ്ഥാപിച്ചിട്ടുള്ളത്. ഇതിെൻറ നടുവിലൂടെയാണ് വാഹനങ്ങള്‍ കടന്നുപോകുന്നത്.
സല്ലാഖ് ഹൈവേ മുതല്‍ ഗള്‍ഫ് ബേ ഹൈവേ വരെയും അവിടെ നിന്നും ബഹ്റൈന്‍ ഇൻറര്‍നാഷനല്‍ സര്‍ക്യൂട്ട് വരെയും പതാക നീണ്ടുകിടക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ദീപാലങ്കാര പതാകയെന്ന ഖ്യാതി ഇതിലൂടെ നേടിയെടുക്കാന്‍ സാധിക്കും.ഈസ ടൗണ്‍ ഗേറ്റ്, അല്‍ഖുദുസ് ഹൈവേ, റിഫ േക്ലാക് റൗണ്ട് എബൗട്ട്, വലിയ്യുല്‍ അഹ്ദ് അവന്യു, ഇസ്തിഖ്ലാൽ വാക് വേ, എജുക്കേഷന്‍ ഏരിയയിലെ ശൈഖ് സല്മാന് റോഡ് എന്നിവിടങ്ങളിലും അലങ്കരിച്ചിട്ടുണ്ട്.
'മാതൃരാജ്യത്തെക്കുറിച്ച് നീ അഭിമാനിക്കൂ' എന്ന പ്രമേയത്തില്‍ അല്‍ ഖുദുസ് അവന്യൂവില്‍ 30 മീറ്റര്‍ നീളത്തിലും ആറ് മീറ്റര്‍ ഉയരത്തിലും പ്രത്യേക ഫലകങ്ങളും സ്ഥാപിച്ചിട്ടുണ്ട്. വിവിധ റോഡുകളില്‍ ബഹ്റൈന്‍ പതാകയുടെ നിറങ്ങളിലുള്ള പൂക്കള്‍ നിറഞ്ഞ ചെടികളും നട്ടു പിടിപ്പിച്ചിട്ടുണ്ട്. സല്ലാഖ് ഹൈവേയില്‍ 5,000 ചതുരശ്ര മീറ്ററില്‍ പുല്ല് വെച്ചുപിടിപ്പിച്ചിട്ടുണ്ട്. 42,000 സീസണല്‍ പൂച്ചെടികള്‍, 100 വൃക്ഷങ്ങളും 700 തൈകളും 180 ഈന്തപ്പനകളും നട്ടിട്ടുണ്ട്.
ദേശീയ ദിനത്തോടനുബന്ധിച്ച് രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫ എന്നിവര്‍ക്കും ബഹ്റൈന്‍ ജനതക്കും ദക്ഷിണമേഖല മുനിസിപ്പല്‍ കൗണ്‍സില്‍ ആശംസകള്‍ നേര്‍ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.