മനാമ: ആരോഗ്യമന്ത്രി ഫാഇഖ ബിൻത് സഈദ് അസ്സാലിഹിന്റെ രക്ഷാകർതൃത്വത്തിൽ 'എല്ലാവർക്കും ദീർഘായുസ്സ്'എന്ന പേരിൽ പൊതുജനാരോഗ്യം വിഭാഗം ലോക പ്രതിരോധ കുത്തിവെപ്പ് വാരാചരണം സംഘടിപ്പിച്ചു. കോവിഡ്-19 മഹാമാരിക്കാലത്ത് നൽകിയ വാക്സിനുകളുടെ കാര്യക്ഷമതയും സുരക്ഷയും മികച്ചതായിരുന്നുവെന്ന് ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. വലീദ് അൽ മാനിഅ് പറഞ്ഞു.
കൃത്യമായ ആരോഗ്യനയങ്ങൾ ആവിഷ്കരിച്ച് വാക്സിനേഷൻ മുഖേന ലക്ഷ്യമിടുന്ന സാംക്രമിക രോഗങ്ങളെ പ്രതിരോധിക്കുന്നതിന് രാജ്യം പ്രതിജ്ഞാബദ്ധമാണ്. ബഹ്റൈനിൽ പ്രതിരോധ കുത്തിവെപ്പ് പ്രവർത്തനം തുടരുകയാണ്. സമൂഹത്തെ ബോധവത്കരിക്കാനും പ്രതിരോധ കുത്തിവെപ്പ് സേവനങ്ങൾ തേടാൻ പ്രോത്സാഹിപ്പിക്കുന്നതിനും വാരാചരണത്തിന് പ്രധാന പങ്കുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.