മനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ സർഗവേദിയുടെ വനിത വിഭാഗം 'ഈദ് മർഅ' എന്ന പേരിൽ സംഘടിപ്പിച്ച പെരുന്നാൾ പരിപാടി ശ്രദ്ധേയമായി. നടിയും സംവിധായികയുമായ സിംല ജാസിം ഖാൻ ഉദ്ഘാടനം ചെയ്തു. വനിതവിഭാഗം ആക്ടിങ് പ്രസിഡന്‍റ് നദീറ ഷാജി അധ്യക്ഷത വഹിച്ചു.
ഉമ്മുസൽമ, റസിയ പരീത്, ഹേബ ഷക്കീബ്, റുബീന ഫിറോസ് എന്നിവരുടെ മാപ്പിളപ്പാട്ട്, ദിയയും തമന്നയും ചേർന്നവതരിപ്പിച്ച ഫ്യൂഷൻ സോങ്, മലർവാടി കൂട്ടുകാർ അവതരിപ്പിച്ച ഒപ്പന, മെഹറ മൊയ്തീനും സംഘവും അവതരിപ്പിച്ച വട്ടപ്പാട്ട്, ഹേബ ശക്കീബും സംഘവും അവതരിപ്പിച്ച സംഘഗാനം, ജമീല അബ്ദുറഹ്മാൻ, മറിയം എന്നിവരുടെ കവിത, മുഫ്സീറയുടെ കഥ, ടീൻസ് വിഭാഗം കുട്ടികൾ അവതരിപ്പിച്ച സംഘനൃത്തം എന്നിവ പരിപാടിയുടെ മാറ്റുകൂട്ടി. ജന്നത്ത് നൗഫൽ, മിന്നത്ത് നൗഫൽ എന്നിവരുടെ പ്രാർഥനാഗീതത്തോടെ ആരംഭിച്ച പരിപാടിക്ക് ഫസീല ഹാരിസ് അവതാരികയായി.
ഫാത്തിമ സ്വാലിഹ്, സമീറ നൗഷാദ്, നജ്മ സാദിഖ്, ബുഷ്‌റ റഹീം, ഹസീബ ഇർഷാദ് എന്നിവർ പരിപാടി നിയന്ത്രിച്ചു. വനിത വിഭാഗം സെക്രട്ടറി ഷൈമില നൗഫൽ സ്വാഗതവും കൺവീനർ മെഹറ മൊയ്‌തീൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.