മനാമ: ഇന്ത്യയുടെ 75ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സമസ്ത ബഹ്റൈൻ മനാമ ഇർശാദുൽ മുസ്ലിമീൻ മദ്റസ സ്വാതന്ത്ര്യദിന ചിന്തകൾ എന്ന പേരിൽ ഓൺലൈൻ സംഗമം സംഘടിപ്പിച്ചു. സമസ്ത ബഹ്റൈൻ പ്രസിഡൻറ് ഫക്റുദ്ദീൻ തങ്ങൾ ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി വി.കെ. കുഞ്ഞമ്മദ് ഹാജി അധ്യക്ഷത വഹിച്ച യോഗത്തിൽ ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി മുഖ്യപ്രഭാഷണം നടത്തി. മദ്റസ വിദ്യാർഥികൾ അറബി, മലയാളം, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിൽ പ്രഭാഷണങ്ങളും ഗാനാലാപനങ്ങളും അവതരിപ്പിച്ചു. മദ്റസ സ്വദർ മുഅല്ലിം അശ്റഫ് അൻവരി ചേലക്കര സ്വാഗതവും ജാഅഫർ കണ്ണൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.