മനാമ: പത്തൊൻപതാമത് ഏഷ്യൻ ഗെയിംസ് ചൈനയിലെ ഹാങ്ചോ നഗരത്തിൽ കൊടിയിറങ്ങുമ്പോൾ ബഹ്റൈന്‍ ചതിത്രനേട്ടം. ഏഷ്യൻ ഗെയിംസിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും മികച്ച മെഡൽ വേട്ട നടത്തിയാണ് ബഹ്റൈന്റെ മടക്കം. 20 മെഡലുകൾ നേടി ഒൻപതാമതാണ് ബഹ്റൈൻ. 12 സ്വർണ്ണവും മൂന്ന് വെള്ളിയും അഞ്ച് വെങ്കലവുമുൾപ്പടെയാണിത്.
ജക്കാർത്തയിൽ നടന്ന 2018 ഏഷ്യൻ ഗെയിംസിൽ നേടിയ പത്തു സ്വർണ്ണമായിരുന്നു ബഹ്റൈന്റെ ഇതുവരെയുള്ള വലിയ നേട്ടം. 382 മെഡലുകൾ നേടി ആതിഥേയരായ ചൈന ചാമ്പ്യന്മാരായി. വിൻഫ്രെഡ് യാവി, കെമി അദികോയ, ബിർഹാനു ബാല്യൂ യെമാത്വ എന്നിവർ അത്ലറ്റിക്സിൽ ഇരട്ട സ്വർണ്ണം നേടി. 4* 400 മീറ്റർ മിക്സഡ് റിലെയിലും വനിതകളൂടെ 4* 400 മുറ്റർ റിലെ എന്നിവയിലും രാജ്യം സ്വർണ്ണമണിഞ്ഞിരുന്നു.ഈ ടിമിലും കെമി അദികോയ അംഗമായിരുന്നു.
ഭാരോദ്വഹനത്തിൽ മിനാസാൻ ഗോർ, പുരുഷൻമാരൂടെ ഫ്രീ സ്റൈൽ ഗുസ്തിയിൽ തഴുദിനോവ് അഖ്മദ്, വനിതകളുടെ മാരത്തോണിൽ ചൂമ്പ യൂനിസ് ചെബിച്ചി പോൾ, വനിതകളുടെ 10000 മീറ്ററിൽവയോല ജെപൂച്ച എന്നിവരാണ് രാജ്യത്തിനുവേണ്ടി സ്വർണ്ണം നേടിയത്. ബിഗ് ലോട്ടസ് എന്നറിയപ്പെടുന്ന ഹാങ്ഷൗ ഒളിമ്പിക് സ്പോർട്സ് സെന്റർ സ്റ്റേഡിയത്തിലാണ് സമാപന ചടങ്ങുകൾ നടന്നത്. സമാപന ചടങ്ങിൽ 2,100-ലധികം കലാകാരന്മാർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.