മനാമ: ബഹ്റൈൻ ദേശീയദിനത്തിൽ ഐ.സി.എഫ് ബുദൈയ്യ യൂനിറ്റ് പ്രവർത്തകർ ഒരുക്കിയ വ്യത്യസ്തമായ ആഘോഷ പരിപാടി ശ്രദ്ധേയമായി. 'മസ്റ ബുദൈയ്യ' എന്ന പേരിൽ താമസസ്ഥലങ്ങളിലും പരിസരങ്ങളിലും ഫലവൃക്ഷ തൈകളും അലങ്കാര സസ്യങ്ങളും നട്ടുകൊണ്ടായിരുന്നു പ്രവർത്തകർ ദേശീയ ദിനം ആഘോഷിച്ചത്.
ബുദൈയ്യ സുന്നി സെൻററിൽ നടന്ന ഉദ്ഘാടന സംഗമം ഐ.സി.എഫ് മനാമ സെൻട്രൽ പബ്ലിക്കേഷൻ സെക്രട്ടറി ഹനീഫ മുല്ലപ്പള്ളി ഉദ്ഘാടനം ചെയ്തു. കെ.എസ്. മുഹമ്മദ് അധ്യക്ഷത വഹിച്ചു. കോവിഡ് കാലത്തും മറ്റും സന്നദ്ധ സേവന പ്രവർത്തന രംഗത്ത് മികവ് പുലർത്തി മാതൃകയായ യൂനിറ്റ് പ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു.
കൃഷിപാഠം പഠന ക്ലാസിന് ബഷീർ മാസ്റ്റർ ക്ലാരി നേതൃത്വം നൽകി. യൂസുഫ് അഹ്സനി, മൻസൂർ മാസ്റ്റർ, ഹസൻ വടകര, മുഹമ്മദ് പുന്നത്തല, സാലിം വേളം, മുഹമ്മദ് വേളം എന്നിവർ സംബന്ധിച്ചു. അബ്ദുൽ ജലീൽ സ്വാഗതവും നിസാമുദ്ദീൻ വടകര നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.