കോട്ടയം സ്വദേശിയുടെ അടിയന്തര യാത്ര മുടങ്ങി

മനാമ: അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ നാ​ട്ടി​ലേ​ക്ക്​ പോ​കു​ന്ന​വ​ർ​ക്ക്​ കോ​വി​ഡ്​ പി.​സി.​ആ​ർ ടെ​സ്​​റ്റി​ൽ​നി​ന്ന്​ ഇ​ള​വ്​ ന​ൽ​കു​ന്ന സം​വി​ധാ​നം ഒ​ഴി​വാ​ക്കി​യ​ത്​ യാ​ത്ര​ക്കാ​ർ​ക്ക്​ പ്ര​യാ​സ​മാ​കു​ന്നു.

പി​താ​വി​െൻറ മ​ര​ണ​ത്തെ​ത്തു​ട​ർ​ന്ന്​ ശ​നി​യാ​ഴ്​​ച നാ​ട്ടി​ലേ​ക്ക്​ പോ​കാ​ൻ ശ്ര​മി​ച്ച കോ​ട്ട​യം സ്വ​ദേ​ശി​ക്ക്​ ഇ​തു​മൂ​ലം യാ​ത്ര ചെ​യ്യാ​ൻ ക​ഴി​ഞ്ഞി​ല്ല.

മ​ര​ണം പോ​ലു​ള്ള അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്ക്​ കോ​വി​ഡ്​ പ​രി​ശോ​ധ​ന​യി​ൽ ഇ​ള​വ്​ ന​ൽ​കു​ന്ന സം​വി​ധാ​ന​മാ​ണ്​ എ​യ​ർ സു​വി​ധ പോ​ർ​ട്ട​ലി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. യാ​ത്ര​ക്കാ​ർ​ ഇ​ള​വി​നു​ള്ള വി​വ​ര​ങ്ങ​ൾ പോ​ർ​ട്ട​ലി​ൽ ന​ൽ​കി​യാ​ൽ അ​ര​മ​ണി​ക്കൂ​റി​നു​ള്ളി​ൽ യാ​ത്ര​ക്ക്​ അ​നു​മ​തി ല​ഭി​ക്കു​മാ​യി​രു​ന്നു. നി​ര​വ​ധി പേ​ർ​ക്ക്​ ഇൗ ​സൗ​ക​ര്യം പ്ര​യോ​ജ​നം ചെ​യ്​​തി​രു​ന്നു.

എ​ന്നാ​ൽ, അ​ടു​ത്തി​ടെ ഇൗ ​സൗ​ക​ര്യം ഒ​ഴി​വാ​ക്കി​യ​ത് യാ​ത്ര​ക്കാ​ർ​ക്ക്​ തി​രി​ച്ച​ടി​യാ​യി.

വെ​ള്ളി​യാ​ഴ്​​ച വൈ​കീ​ട്ടു​ള്ള എ​യ​ർ അ​റേ​ബ്യ വി​മാ​ന​ത്തി​ൽ നാ​ട്ടി​ലേ​ക്ക്​ പോ​കാ​ൻ കോ​ട്ട​യം സ്വ​ദേ​ശി സു​ഹൈ​ൽ എ​യ​ർേ​പാ​ർ​ട്ടി​ൽ എ​ത്തി​യി​രു​ന്നു. ഇ​ള​വി​നു​ള്ള സം​വി​ധാ​നം എ​യ​ർ സു​വി​ധ​യി​ൽ ഒ​ഴി​വാ​ക്കി​യ​ത്​ ഇ​ദ്ദേ​ഹം ശ്ര​ദ്ധി​ച്ചി​രു​ന്നി​ല്ല. എ​യ​ർ​പോ​ർ​ട്ടി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ്​ ഇ​ക്കാ​ര്യം അ​റി​ഞ്ഞ​ത്. തു​ട​ർ​ന്ന്​ യാ​ത്ര ചെ​യ്യാ​ൻ ക​ഴി​യാ​തെ തി​രി​ച്ചു​പോ​രേ​ണ്ടി വ​ന്നു. ഇ​തോ​ടെ, പി​താ​വി​​െൻറ സം​സ്​​കാ​ര ച​ട​ങ്ങി​ൽ ഇ​ദ്ദേ​ഹ​ത്തി​ന്​ പ​െ​ങ്ക​ടു​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ണ്ടാ​യ​ത്. കോ​വി​ഡ്​ ടെ​സ്​​റ്റ്​ ന​ട​ത്തി ഞാ​യ​റാ​ഴ്​​ച എ​യ​ർ അ​റേ​ബ്യ വി​മാ​ന​ത്തി​ൽ ഇ​ദ്ദേ​ഹം നാ​ട്ടി​ലേ​ക്ക്​ പോ​കും.

അ​ടി​യ​ന്ത​ര യാ​ത്ര​ക്കു​ള്ള ഇ​ള​വ്​ ഒ​ഴി​വാ​ക്കി​യ​ത്​ യാ​ത്ര​ക്കാ​രെ പ്ര​യാ​സ​ത്തി​ലാ​ക്കു​ക​യാ​ണെ​ന്ന്​ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നാ​യ ഫ​സ​ലു​ൽ ഹ​ഖ്​ പ​റ​ഞ്ഞു. ഇൗ ​തീ​രു​മാ​നം പി​ൻ​വ​ലി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - The emergency journey of the Kottayam resident was canceled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT