മനാമ: ഇന്ത്യൻ സ്കൂൾ റിഫ കാമ്പസ് പ്രാദേശിക സംസ്കാരങ്ങളെ പ്രോത്സാഹിപ്പിക്കാനും നിലനിർത്താനുമായി ബഹുഭാഷ പ്രവർത്തന വാരം ആഘോഷിച്ചു. ഭാഷാപഠനം പ്രോത്സാഹിപ്പിക്കാനായി പ്രാദേശിക ഭാഷകൾ സ്കൂളിലെ അക്കാദമിക് സിലബസിെൻറ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. മലയാളം, തമിഴ്, കന്നഡ, ഉർദു, ഗുജറാത്തി, സംസ്കൃതം, പഞ്ചാബി, തെലുങ്ക്, ഫ്രഞ്ച് എന്നിവയാണ് പ്രൈമറി ക്ലാസുകൾക്കുള്ള ഭാഷകൾ. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള സംസ്കാരങ്ങൾ, പ്രാദേശിക ഭാഷകൾ എന്നിവയുടെ ആഘോഷം വിദ്യാർഥികൾക്ക് ആവേശമായി. രാജ്യത്തിെൻറ വിവിധ കോണുകളെ പ്രതിനിധാനം ചെയ്യുന്ന വർണാഭമായ പരമ്പരാഗത വസ്ത്രങ്ങൾ, പ്രാദേശിക സംഗീതം, പ്രാദേശിക പാചകരീതികൾ, കല, കരകൗശലവസ്തുക്കൾ എന്നിവയുടെ പ്രദർശനം ആകർഷകമായി. കേരളം, കർണാടക, തമിഴ്നാട്, പഞ്ചാബ്, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, ഒഡിഷ, ബിഹാർ, രാജസ്ഥാനി ശൈലികളിലെ വസ്ത്ര വൈവിധ്യങ്ങളും അവതരിപ്പിച്ചു.
ബഹുഭാഷ സമൂഹങ്ങളുടെ സഹവർത്തിത്വത്തിലും നിലനിൽപ്പിലും പ്രാദേശിക ഭാഷകൾ പ്രധാന പങ്കുവഹിക്കുെന്നന്നും മാതൃഭാഷ വിദ്യാർഥികളുടെ പഠന വൈദഗ്ധ്യവും വ്യക്തിപരവും സാമൂഹികവും സാംസ്കാരികവുമായ വ്യക്തിത്വത്തെയും ശക്തിപ്പെടുത്തുന്നുവെന്നും പ്രിൻസിപ്പൽ പമേല സേവ്യർ പറഞ്ഞു. മാതൃഭാഷ പഠിക്കുന്നത് ആത്മവിശ്വാസം വളർത്താനും പുതിയ സംസ്കാരവുമായി ബന്ധപ്പെടാനും സഹായിക്കുമെന്ന് സ്കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ പറഞ്ഞു. വിവിധ സംസ്കാരങ്ങളെ പരിചയപ്പെടാൻ പ്രാദേശിക ഭാഷകൾ സഹായകരമാണെന്ന് സ്കൂൾ സെക്രട്ടറി സജി ആൻറണി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.