മനാമ: ഒരു സാധാരണ മലയാളിയുടെ ഒരു ദിവസം ആരംഭിക്കുന്നത് പത്രം വായിച്ചുകൊണ്ടാണ്. വർഷങ്ങളായുള്ള ആ ശീലം മലയാളിയുടെ സംസ്കാരത്തിന്റെ ഭാഗമാണ്. എന്നാൽ, ജീവിതസാഹചര്യം മെച്ചപ്പെടുത്താൻ പ്രവാസിയാകേണ്ടി വരുന്ന മലയാളികൾ ആ ശീലം ഉപേക്ഷിക്കാൻ നിർബന്ധിതരാകുന്ന സാഹചര്യമുണ്ടായിരുന്നു.
നഷ്ടപ്പെട്ടു പോകുമായിരുന്ന ആ വായനശീലം തിരിച്ചുകൊണ്ടുവന്നത് ഗൾഫ് മാധ്യമമാണ്. നാട്ടിൽ നടക്കുന്ന വിവരങ്ങൾ അപ്പപ്പോൾ പ്രവാസിക്ക് അറിയാൻ സാധിച്ചു. അതുകൊണ്ടുതന്നെ നാട്ടിൽനിന്നും വേറെയല്ല തങ്ങളെന്ന തോന്നൽ അവർക്കുണ്ടായി. അത് മാനസിക സംഘർഷങ്ങൾ ലഘൂകരിക്കാനൊക്കെ സഹായകരമായി.നാട്ടിൽ നടക്കുന്നതും വിദേശത്ത് നടക്കുന്നതുമായ വാർത്തകൾ പക്ഷംചേരാതെ സത്യസന്ധമായി പ്രവാസി മലയാളികളുടെ കൈയിൽ എത്തിക്കാൻ ഗൾഫ് മാധ്യമം പ്രതിജ്ഞാബദ്ധമായിരുന്നു. ഇക്കാര്യത്തിൽ ഗൾഫ് മാധ്യമത്തെ അഭിനന്ദിക്കുകയാണ്.
മലയാളിയുടെ പത്രവായനശീലം എന്നും നിലനിൽക്കാനായി ഗൾഫ് മാധ്യമം എന്ന പത്രം നിലനിൽക്കേണ്ടത് അനിവാര്യമാണ്. ചെറുതും വലുതുമായ പ്രാദേശിക സംഘടനകളുടെയും കലാസാംസ്കാരിക പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനകളുടെയും വാർത്തകളും ഫോട്ടോയും നൽകാൻ ഗൾഫ് മാധ്യമം കാണിക്കുന്ന താൽപര്യം എടുത്തുപറയേണ്ടതാണ്.
ഇനിയുള്ള വർഷങ്ങളിലും പ്രവാസികളുടെ വിഷയങ്ങളിലിടപെടാനും ചർച്ചാവിഷയമാക്കാനും ഇൗ പത്രത്തിന് കഴിയണം. ഗൾഫ് മാധ്യമം ഈ പവിഴദ്വീപിലെ എല്ലാ മലയാളികളുടെയും കൈയിലെത്തട്ടെ എന്ന് ആശംസിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.