മനാമ: മലബാറിൽ മതസൗഹാർദം നിലനിർത്താൻ നേതൃത്വം നൽകിയ ജനകീയ നേതാവായിരുന്നു മുൻ മന്ത്രി ആര്യാടൻ മുഹമ്മദ് എന്ന് ഒ.ഐ.സി.സിയുടെ ആഭിമുഖ്യത്തിൽ നടത്തിയ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപ്പെട്ടു.
ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം അധ്യക്ഷത വഹിച്ച യോഗത്തിൽ ഐ.സി.ആർ.എഫ് ചെയർമാൻ ഡോ.ബാബു രാമചന്ദ്രൻ, ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറിയും മിഡിലീസ്റ്റ് ജനറൽ കൺവീനറുമായ രാജു കല്ലുംപുറം, ദേശീയ ജനറൽ സെക്രട്ടറി ഗഫൂർ ഉണ്ണികുളം, ബോബി പാറയിൽ, ദേശീയ സെക്രട്ടറിമാരായ ജവാദ് വക്കം, മനു മാത്യു, വനിത വിഭാഗം പ്രസിഡന്റ് മിനി മാത്യു, ഒ.ഐ.സി.സി നേതാക്കളായ ചെമ്പൻ ജലാൽ, ജി ശങ്കരപ്പിള്ള, നസീം തൊടിയൂർ, ഫിറോസ് അറഫ, ഷിബു എബ്രഹാം, ചന്ദ്രൻ വളയം, നിസാർ കുന്നത്ത്കുളത്തിൽ, ഉണ്ണികൃഷ്ണപിള്ള, സുനിൽ ചെറിയാൻ, സിൻസൺ ചാക്കോ, ബ്രൈറ്റ് രാജൻ, സൽമാനുൽ ഫാരിസ്, റംഷാദ് അയിലക്കാട്, നെൽസൺ വർഗീസ്, സുനിത നിസാർ, ബഷീർ തറയിൽ, മണികണ്ഠൻ, പി.ടി.ജോസഫ്, അബൂബക്കർ വെളിയംകോട്, റോയ് മാത്യു എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.