മനാമ: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മേപ്പയൂർ സ്വദേശി വി.ടി. അബ്ദുൽ റഹ്മാൻ വിളയാട്ടൂരിന് ഒ.ഐ.സി.സി പേരാമ്പ്ര നിയോജകമണ്ഡലം കമ്മറ്റി യാത്രയപ്പ് നൽകി. ദേശീയ കമ്മിറ്റി പ്രസിഡൻറ് ബിനു കുന്നന്താനം അബ്ദുൽ റഹ്മാനെ ഷാൾ അണിയിച്ചു. പേരാമ്പ്ര നിയോജകമണ്ഡലം കമ്മിറ്റിയുടെ ഉപഹാരം പ്രസിഡൻറ് റഷീദ് മുയിപ്പോത്ത് കൈമാറി. ഒ.ഐ.സി.സി കോഴിക്കോട് ജില്ല പ്രസിഡൻറ് കെ.സി. ഷമീം നടുവണ്ണൂർ, ദേശീയ കമ്മിറ്റി ഭാരവാഹികളായ ഗഫൂർ ഉണ്ണികുളം, ലത്തീഫ് ആയഞ്ചേരി, രവി സോള, ജില്ല കമ്മിറ്റി ഭാരവാഹികളായ ബിജു ബാൽ സി.കെ, പ്രദീപ് മേപ്പയൂർ, രവി പേരാമ്പ്ര, സുരേഷ് മണ്ടോടി, ഷാഹീർ മലോൽ, ഗിരീഷ് കാളിയത്ത്, ഫൈസൽ പട്ടാണ്ടി, രഞ്ജൻ കേച്ചേരി, സുമേഷ് ആനേരി, റിജിത്ത് മൊട്ടപ്പാറ, ശ്രീജിത്ത് പനായി, ജാലീസ് നടുവണ്ണൂർ, അനിൽ കൊടുവള്ളി എന്നിവർ സംസാരിച്ചു.
പേരാമ്പ്ര നിയോജകമണ്ഡലം കമ്മിറ്റി ഭാരവാഹികളായ ബാലകൃഷ്ണൻ മുയിപ്പോത്ത്, ഷാഹീർ പേരാമ്പ്ര എന്നിവർ നേതൃത്വം നൽകി. പി.പി. സുരേഷ് മഞ്ഞക്കുളം നന്ദി പറഞ്ഞു. മറുപടി പ്രസംഗത്തിൽ വി.ടി. അബ്ദുൽ റഹ്മാൻ 45 വർഷത്തെ പ്രവാസ ജീവിതാനുഭവങ്ങൾ പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.