മനാമ: പ്രൈമറി സെൻററുകൾക്കായുള്ള സി.ഇ.ഒ ഡോ. ജലീല അസ്സയ്യിദ് വിവിധ പ്രൈമറി ഹെൽത് സെൻററുകൾ സന്ദർശിച്ചു. പ്രൈമറി ഹെൽത് സെൻററുകൾ പൊതുജനങ്ങൾക്ക് എങ്ങനെ ഉപകരിക്കുന്നുവെന്നും സേവനം മെച്ചപ്പെടുത്താനുള്ള സാധ്യതകളും മനസ്സിലാക്കുന്നതിനായിരുന്നു സന്ദർശനമെന്ന് അവർ പറഞ്ഞു. ഹെൽത് സെൻററുകളുടെ സ്വയം ഭരണ പദ്ധതിയുമായി ബന്ധപ്പെട്ട് നിലവിലുള്ള പ്രവർത്തനങ്ങളും അവർ വിലയിരുത്തി. ഉയർന്ന കാര്യക്ഷമതയും നിലവാരവും നിലനിർത്തുന്നതിന് ബോർഡ് ഓഫ് ട്രസ്റ്റീസും പ്രാഥമികാരോഗ്യ വകുപ്പും ചേർന്ന് പദ്ധതികൾ തയാറാക്കേണ്ടതുണ്ടെന്നും അവർ അഭിപ്രായപ്പെട്ടു. പാർലമെൻറംഗങ്ങളായ ഫാദിൽ അസ്സവാദ്, ഇമാർ അബ്ബാസ്, കാപിറ്റൽ മുനിസിപ്പൽ കൗൺസിൽ അംഗം ഡോ. അബ്ദുൽ വാഹിദ് അന്നകാൽ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.