മനാമ: ബ്ലോക്ക് 525ൽ സാർ പാർക്ക് മുനിസിപ്പൽ, കാർഷിക മന്ത്രി വാഇൽ ബിൻ നാസിർ അൽ മുബാറക് ഉദ്ഘാടനം ചെയ്തു. വാക്കിങ് ട്രാക്ക്, സുരക്ഷാ സംവിധാനങ്ങളുള്ള കുട്ടികളുടെ കളിസ്ഥലം, സ്പോർട്സ് കോർട്ട്, നൂതന ജലസേചന സംവിധാനം, സുരക്ഷാ കാമറകൾ എന്നിവയുള്ളതാണ് പുതിയ പാർക്ക്. പാർക്കിന് 3,372 ചതുരശ്രമീറ്റർ വിസ്തൃതിയുണ്ട്.
പാർക്കിന്റെ 30ശതമാനം ഹരിത ഇടങ്ങളാണ്. വനവത്കരണത്തിനായുള്ള ബഹ്റൈനിന്റെ ദേശീയ പദ്ധതിക്ക് അനുസൃതമായി 123 മരങ്ങൾ പാർക്കിൽ നട്ടുപിടിപ്പിച്ചിട്ടുണ്ട്. രാജ്യത്തുടനീളം സംയോജിത പൊതു-വിനോദ സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ വിപുലമായ സംരംഭത്തിന്റെ ഭാഗമാണ് പദ്ധതിയെന്ന് മന്ത്രി പറഞ്ഞു.
പൗരന്മാർക്കും താമസക്കാർക്കും സുസ്ഥിരമായ അന്തരീക്ഷം ഉറപ്പാക്കുകയാണ് ലക്ഷ്യം. പാർക്കുകളും ഹരിത ഇടങ്ങളും വികസിപ്പിക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ പ്രതിജ്ഞാബദ്ധത മുനിസിപ്പൽ, കാർഷിക മന്ത്രി ഊന്നിപ്പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.