Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right3,372...

3,372 ച​തു​ര​ശ്ര​മീ​റ്റ​ർ വി​സ്തൃ​തി​യി​ൽ ബ്ലോ​ക്ക് 525ൽ ​പാ​ർ​ക്ക് തു​റ​ന്നു

text_fields
bookmark_border
park
cancel
camera_alt

സാ​ർ ബ്ലോ​ക്ക് 525ൽ ​പാ​ർ​ക്ക് തു​റ​ന്ന​പ്പോ​ൾ

മ​നാ​മ: ബ്ലോ​ക്ക് 525ൽ ​സാ​ർ പാ​ർ​ക്ക് മു​നി​സി​പ്പ​ൽ, കാ​ർ​ഷി​ക മ​ന്ത്രി വാ​ഇ​ൽ ബി​ൻ നാ​സി​ർ അ​ൽ മു​ബാ​റ​ക് ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ക്കി​ങ് ട്രാ​ക്ക്, സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളു​ള്ള കു​ട്ടി​ക​ളു​ടെ ക​ളി​സ്ഥ​ലം, സ്പോ​ർ​ട്സ് കോ​ർ​ട്ട്, നൂ​ത​ന ജ​ല​സേ​ച​ന സം​വി​ധാ​നം, സു​ര​ക്ഷാ കാ​മ​റ​ക​ൾ എ​ന്നി​വ​യു​ള്ള​താ​ണ് പു​തി​യ പാ​ർ​ക്ക്. പാ​ർ​ക്കി​ന് 3,372 ച​തു​ര​ശ്ര​മീ​റ്റ​ർ വി​സ്തൃ​തി​യു​ണ്ട്.

പാ​ർ​ക്കി​ന്റെ 30ശ​ത​മാ​നം ഹ​രി​ത ഇ​ട​ങ്ങ​ളാ​ണ്. വ​ന​വ​ത്​​ക​ര​ണ​ത്തി​നാ​യു​ള്ള ബ​ഹ്‌​റൈ​നി​ന്‍റെ ദേ​ശീ​യ പ​ദ്ധ​തി​ക്ക് അ​നു​സൃ​ത​മാ​യി 123 മ​ര​ങ്ങ​ൾ പാ​ർ​ക്കി​ൽ ന​ട്ടു​പി​ടി​പ്പി​ച്ചി​ട്ടു​ണ്ട്. രാ​ജ്യ​ത്തു​ട​നീ​ളം സം​യോ​ജി​ത പൊ​തു-​വി​നോ​ദ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നു​ള്ള മ​ന്ത്രാ​ല​യ​ത്തി​ന്റെ വി​പു​ല​മാ​യ സം​രം​ഭ​ത്തി​ന്റെ ഭാ​ഗ​മാ​ണ് പ​ദ്ധ​തി​യെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

പൗ​ര​ന്മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കും സു​സ്ഥി​ര​മാ​യ അ​ന്ത​രീ​ക്ഷം ഉ​റ​പ്പാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. പാ​ർ​ക്കു​ക​ളും ഹ​രി​ത ഇ​ട​ങ്ങ​ളും വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള മ​ന്ത്രാ​ല​യ​ത്തി​ന്റെ പ്ര​തി​ജ്ഞാ​ബ​ദ്ധ​ത മു​നി​സി​പ്പ​ൽ, കാ​ർ​ഷി​ക മ​ന്ത്രി ഊ​ന്നി​പ്പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ParkBahrain News
News Summary - The park opened in Block 525 with an area of ​​3372 square meters
Next Story