മനാമ: കഴിഞ്ഞദിവസം വിവിധ പ്രദേശങ്ങളിൽ മോഷണം നടത്തിയ കേസിൽ പിടിയിലായ പ്രതി കൂടുതൽ കവർച്ചകൾ നടത്തിയതായി വെളിപ്പെടുത്തൽ. വീടുകളും വാഹനങ്ങളും കേന്ദ്രീകരിച്ച് ഇലക്ട്രിക്കൽ ഉപകരണങ്ങൾ കവർന്ന കേസിൽ 38കാരനെയാണ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡയറക്ടറേറ്റ് പിടികൂടിയത്.
ഒരു ഫ്ലാറ്റിൽനിന്നും വസ്ത്രങ്ങൾ മോഷ്ടിച്ച ശേഷം വസ്തുവകകൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തതായി പരാതിയുണ്ട്. മറ്റൊരു വീട്ടിൽ നിന്നും 10,000 ദിനാർ വിലവരുന്ന സാധനങ്ങളാണ് ഇയാൾ മോഷ്ടിച്ചത്.
കൂടാതെ ഒരു മോസ്കിൽ നിന്നും ലൈറ്റ് സംവിധാനം മോഷ്ടിച്ചതായും വ്യക്തമായി. ടൂബ്ലിയിലെ വീട്ടിൽനിന്ന് കാർ മോഷ്ടിച്ചതും ഇയാളാണെന്ന് കരുതുന്നു. പ്രതിയെ നിയമനടപടികൾ സ്വീകരിക്കുന്നതിനായി റിമാന്റ് ചെയ്യാൻ ഉത്തരവിട്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.