ആ​രോ​ഗ്യ അ​നു​ബ​ന്ധ സേ​വ​ന​ങ്ങ​ൾ സ്വ​കാ​ര്യ​വ​ത്​​ക​രി​ക്കി​ല്ല

മ​നാ​മ: ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ അ​നു​ബ​ന്ധ സേ​വ​ന​ങ്ങ​ൾ സ്വ​കാ​ര്യ​വ​ത്​​ക​രി​ക്കാ​ൻ ഉ​ദ്ദേ​ശ്യ​മി​ല്ലെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ്​ നി​യ​മം, സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളു​ടെ​യും ഹെ​ൽ​ത്ത്​ സെ​ന്‍റ​റു​ക​ളു​ടെ​യും സ്വ​യം​ഭ​ര​ണം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ആ​രോ​ഗ്യ സം​വി​ധാ​നം പൊ​തു​വാ​യി പു​നഃ​സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള മാ​റ്റ​ങ്ങ​ൾ മാ​ത്ര​മാ​ണ്​ ന​ട​ക്കു​ന്ന​തെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്​​ത​മാ​ക്കി.

സ്വ​കാ​ര്യ​വ​ത്​​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട റി​പ്പോ​ർ​ട്ടു​ക​ൾ നി​ഷേ​ധി​ച്ചു​കൊ​ണ്ടാ​ണ്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ വി​ശ​ദീ​ക​ര​ണം. ആ​രോ​ഗ്യ മ​​ന്ത്രാ​ല​യ​ത്തി​ലും ഹെ​ൽ​ത്ത്​​ സെ​ന്‍റ​റു​ക​ളി​ലും ആ​ശു​പ​ത്രി​ക​ളി​ലും ഉ​ദ്യോ​ഗ​സ്​​ഥ​രെ പു​ന​ർ​വി​ന്യ​സി​ക്കും. ആ​രോ​ഗ്യ സേ​വ​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തോ​ടൊ​പ്പം സാ​​ങ്കേ​തി​ക സേ​വ​ന സൗ​ക​ര്യ​ങ്ങ​ൾ ചേ​ർ​ത്ത്​ വി​പു​ല​പ്പെ​ടു​ത്തു​ക​യും ജ​ന​ങ്ങ​ൾ​ക്ക്​ തൃ​പ്​​തി​ക​ര​മാ​യ സേഹറ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ക​യും ചെ​യ്യും.

ആ​രോ​ഗ്യ കാ​ര്യ സു​​പ്രീം കൗ​ൺ​സി​ലി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ൾ കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ഈ ​മേ​ഖ​ല​യി​ൽ പ​രി​ച​യ സ​മ്പ​ന്ന​രാ​യ ക​മ്പ​നി​ക​ളു​ടെ സ​ഹാ​യം തേ​ടു​ക​യും​ ചെ​യ്യു​മെ​ന്ന്​ ​മ​​ന്ത്രാ​ല​യ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags:    
News Summary - Those health-related services are not privatized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.