സിജി ബഹ്റൈൻ ചാപ്റ്റർ സംഘടിപ്പിച്ച ക്രിയേറ്റിവ് ലീഡർഷിപ് പരിപാടിയിൽ ഡോ. അസീസ് മിത്തടി സംസാരിക്കുന്നു

ആ​സൂ​ത്ര​ണ​ങ്ങ​ൾ ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​പ്പി​ക്കും –ഡോ. ​അ​സീ​സ് മി​ത്ത​ടി

മനാമ: ശ്രദ്ധയും ആസൂത്രണവും നിയന്ത്രണങ്ങളും ജീവിതത്തിൽ ആത്മവിശ്വാസം വളർത്തിയെടുക്കാൻ സഹായിക്കുമെന്ന്​ പ്രമുഖ മനഃശാസ്ത്രവിദ​ഗ്​ധനും മോട്ടിവേഷനൽ സ്​പീക്കറുമായ ഡോ. അസീസ് മിത്തടി പറഞ്ഞു.സിജി ബഹ്റൈൻ ചാപ്റ്റർ സംഘടിപ്പിച്ച ക്രിയേറ്റിവ് ലീഡർഷിപ് പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സിജി ബഹ്റൈൻ ചാപ്റ്റർ ചെയർമാൻ ഷിബു പത്തനംതിട്ട അധ്യക്ഷത വഹിച്ചു. ജി.സി.സി രാജ്യങ്ങളിൽനിന്നും പ്രതിനിധികൾ പങ്കെടുത്തു. ജമാൽ നദ്​വി, സിയാദ് ഏഴംകുളം, റസാഖ് മൂഴിക്കൽ എന്നിവർ സംസാരിച്ചു. ഷാനവാസ് സൂപ്പി, നൗഷാദ് അമാനത്, നിസാർ കൊല്ലം, ഷാനവാസ് പുത്തൻവീട്ടിൽ, ദൻജീബ്, നൗഷാദ് അടൂർ, ഖാലിദ്, അലി സൈനുദ്ദീൻ, ഷംജിത്, യൂനുസ് രാജ്, ജോൺ ചാണ്ടി, ഗിരീഷ്, സിബിൻ സലിം എന്നിവർ പങ്കെടുത്തു

. സിജി പ്രോഗ്രാം കോഒാഡിനേറ്റർ നിയാസ് അലി പരിപാടി നിയന്ത്രിച്ചു. സിജി ബഹ്റൈൻ ചാപ്റ്റർ ചീഫ് കോഒാഡിനേറ്റർ മൻസൂർ സ്വാഗതവും വൈസ് ചെയർമാൻ യൂസുഫ് അലി നന്ദിയും പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.