മനാമ: ബഹ്റൈൻ കേരളീയ സമാജം സാഹിത്യ വിഭാഗം പ്രസംഗവേദി സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പരയിൽ അഡ്വ. എം.ആർ. അഭിലാഷ് പങ്കെടുക്കും.
ശനിയാഴ്ച രാത്രി 7.30ന് സമാജം ബാബുരാജൻ ഹാളിലാണ് പ്രഭാഷണവും തുടർന്നുള്ള സംവാദവും നടക്കുകയെന്ന് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര എന്നിവർ അറിയിച്ചു.
പ്രമുഖ സുപ്രീംകോടതി അഭിഭാഷകൻ, ന്യൂസ് പാനലിസ്റ്റ്, സാമൂഹിക രാഷ്ട്രീയ നിരീക്ഷകൻ എന്നീ നിലകളിൽ പ്രശസ്തനാണ് അഡ്വ. എം.ആർ അഭിലാഷ്. ‘ഇന്ത്യൻ ഭരണഘടന വിചാരങ്ങൾ’ ആണ് പ്രഭാഷണ വിഷയം. പ്രഭാഷണത്തിനുശേഷം നടക്കുന്ന സംവാദത്തിൽ ചോദ്യങ്ങൾക്ക് അഡ്വക്കറ്റ് മറുപടി നൽകും.
കൂടുതൽ വിവരങ്ങൾക്ക് പ്രസംഗവേദി കൺവീനർ അനു ബി. കുറുപ്പ് (66344043), ജോ. കൺവീനർ സന്ധ്യ ജയരാജ് (34694939) എന്നിവരെ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.