കേ​ര​ളീ​യ സ​മാ​ജം ഈ​ദ് നൈ​റ്റി​ൽ ക​ണ്ണൂ​ർ ശ​രീ​ഫും സം​ഘ​വും

മാ​പ്പി​ള​പ്പാ​ട്ടി​ല​ലി​ഞ്ഞ് ആ​യി​ര​ങ്ങ​ൾ; കേ​ര​ളീ​യ സ​മാ​ജം ഈ​ദ് ആ​ഘോ​ഷം ശ്ര​ദ്ധേ​യം

മ​നാ​മ: ബ​ഹ്‌​റൈ​ൻ കേ​ര​ളീ​യ സ​മാ​ജം സം​ഘ​ടി​പ്പി​ച്ച ഈ​ദ് നൈ​റ്റ് ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ചു. ക​ണ്ണൂ​ർ ശ​രീ​ഫ് ന​യി​ച്ച ഗാ​ന​മേ​ള ശ്ര​വി​ക്കാ​ൻ നി​റ​ഞ്ഞ സ​ദ​സ്സാ​ണെ​ത്തി​യ​ത്. സാ​രം​ഗി ശ​ശി​ധ​ര​ൻ കൊ​റി​യോ​ഗ്രാ​ഫി ചെ​യ്ത ഗ്രൂ​പ് ഡാ​ൻ​സ്, ജ​സീ​ല ജ​യ​ഫ​ർ പ​രി​ശീ​ലി​പ്പി​ച്ച കൊ​ച്ചു കു​ട്ടി​ക​ളു​ടെ ഒ​പ്പ​ന, ഡാ​സ്സ്ലി​ങ് സ്റ്റാ​ർ​സ് അ​വ​ത​രി​പ്പി​ച്ച ഗ്രൂ​പ് ഡാ​ൻ​സ്, മ​നാ​മ സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ ടീ​മി​ന്റെ മു​ട്ടി​പ്പാ​ട്ട് എ​ന്നി​വ​യും സ്റ്റേ​ജി​ൽ അ​ര​ങ്ങേ​റി.

കേ​ര​ളീ​യ സ​മാ​ജം പ്ര​സി​ഡ​ന്റ് പി.​വി. രാ​ധാ​കൃ​ഷ്ണ​പി​ള്ള, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​ക്ക​ൽ, വൈ​സ് പ്ര​സി​ഡ​ന്റ് ദി​ലീ​ഷ് കു​മാ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

എ​ന്റ​ർ​ടെ​യി​ൻ​മെ​ന്റ് സെ​ക്ര​ട്ട​റി റി​യാ​സ് ഇ​ബ്രാ​ഹിം, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ കെ.​ടി. സ​ലിം, ജോ. ​ക​ൺ​വീ​ന​ർ അ​ൽ​താ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.സി​ജി ബി​നു ക​ൺ​വീ​ന​റും, ശ്രീ​വി​ദ്യ വി​നോ​ദ് ജോ. ​ക​ൺ​വീ​ന​റു​മാ​യ സ​ബ്ക​മ്മി​റ്റി ഈ​ദ് ആ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യ ബി​രി​യാ​ണി മ​ത്സ​ര​ത്തി​ൽ സു​ലേ​ഖ ഷൗ​ക്ക​ത്ത​ലി ഒ​ന്നാം സ​മ്മാ​ന​വും, ഫാ​യി​സ അ​ഷ്‌​റ​ഫ് ര​ണ്ടാം സ​മ്മാ​ന​വും, ര​ശ്മി അ​നൂ​പ് മൂ​ന്നാം സ​മ്മാ​ന​വും ക​ര​സ്ഥ​മാ​ക്കി.

Tags:    
News Summary - Thousands in the maple tree; Kerala Society Eid Aghosham Noteworthy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.