മനാമ: ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സി.ആർ. മഹേഷ് എം.എൽ.എയുമായി ‘ടോക് ഷോ’ സംഘടിപ്പിച്ചു. സൽമാനിയ ഇന്ത്യൻ ഡിലൈറ്റ്സ് റസ്റ്റാറന്റ് ഹാളിൽ ആയിരുന്നു പരിപാടി. ഐ.വൈ.സി.സി ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ് അധ്യക്ഷനായിരുന്നു.
മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ കോൺഗ്രസ് സംഘടന പ്രവർത്തനശൈലിയിൽ കാതലായ മാറ്റം അനിവാര്യമാണെന്ന് ടോക് ഷോയിൽ സി.ആർ. മഹേഷ് എം.എൽ.എ പറഞ്ഞു.
കലാ സാംസ്കാരിക-ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കൂടുതൽ ഇടപെടൽ നടത്തണം. പ്രവാസ സംഘടന പ്രവർത്തനം അതിനൊരു മാതൃകയാണ്. ഐ.വൈ.സി.സിയുടെ തുടക്കകാലം മുതൽ സംഘടനയുമായി ചേർന്ന് പോകുന്ന ഒരാളാണ് താനെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ യു.കെ. അനിൽകുമാർ, അജിത് കുമാർ കണ്ണൂർ, ജമാൽ കുറ്റിക്കാട്ടിൽ, റഹിം വാവ, കുഞ്ഞു എന്നിവർ സംസാരിച്ചു. പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് എം.എൽ.എ മറുപടി നൽകി. സെക്രട്ടറി രഞ്ജിത്ത് മാഹി സ്വാഗതവും ട്രഷറർ ബെൻസി ഗനിയുഡ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.