മനാമ: ‘പ്രവാചകൻ (സ്വ) പ്രകൃതവും പ്രഭാവവും’ എന്ന പ്രമേയത്തിൽ സമസ്ത ബഹ്റൈൻ മനാമ ഏരിയ ഇർശാദുൽ മുസ്ലിമീൻ മദ്റസ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 40 ദിവസം നീണ്ടുനിൽക്കുന്ന മീലാദ് കാമ്പയിൻ 2024ന്റെ ഭാഗമായി റബീഉൽ അവ്വൽ ഒന്നു മുതൽ നടന്നുവരുന്ന മൗലിദ് മജ് ലിസിന്റെ സമാപനം ശനിയാഴ്ച രാത്രി 8.30ന് ഗോൾഡ് സിറ്റിയിലുള്ള സമസ്ത ഓഡിറ്റോറിയത്തിൽ നടക്കും.
സമസ്ത ബഹ്റൈൻ പ്രസിഡന്റ് ഫക്റുദ്ദീൻ കോയ തങ്ങൾ മദ്ഹുറസൂൽ പ്രഭാഷണത്തിനും ദുആക്കും നേതൃത്വം നൽകും. വിവിധ ദിവസങ്ങളിലായി നൂറുൻ അലാ നൂർ വിദ്യാർഥി ഫെസ്റ്റ് മദ്റസ ഹാളിൽ നടക്കുമെന്നും മീലാദ് കാമ്പയിനിന്റെ സമാപനസംഗമം ഒക്ടോബർ 11ന് വൈകുന്നേരം നാലു മുതൽ മനാമ പാകിസ്താൻ ക്ലബ് ഓഡിറ്റോറിയത്തിൽ നടക്കുമെന്നും സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 3912 894, 3510 7554.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.