ടൈറ്റാനിയം തിലകന്‍റെ മൃതദേഹം കണ്ടെത്തി

മനാമ: ബഹ്‌റൈനിൽ കഴിഞ്ഞ ഫെബ്രുവരി 24 മുതൽ കാണാനില്ലാതിരുന്ന പ്രശസ്ത ഫുട്ബാൾ പരിശീലകനായ ഒ.കെ തിലകൻ എന്ന ടൈറ്റാനിയം തിലക​​​​െൻറ മൃതദേഹം കണ്ടെത്തി. ഖലീഫ ബിൻ സൽമാൻ തുറമുഖത്തിന്​ അടുത്തുള്ള ഹിദ്​ പാലത്തിനടിയിലാണ്​ ചീഞ്ഞഴുകിയ നിലയിൽ മൃതദേഹം ഇന്നലെ ഉച്ചക്ക്​ 12.30 ഒാടെ കണ്ടെത്തിയത്​. ഷർട്ടി​​​​െൻറ പോക്കറ്റിൽ നിന്നും ലഭിച്ച സി.പി.ആർ നോക്കിയാണ്​ ആളെ തിരിച്ചറിഞ്ഞത്​. പൊലീസ്​, ഫൊറൻസിക്​ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു. 

ഇന്ത്യൻ ടാലൻറ്​ അക്കാദമിയിലെ ഫുട്​ബാൾ പരിശീലകനായിരുന്നു കണ്ണൂർ സ്വദേശിയായ ഇദ്ദേഹം. എട്ടു വർഷത്തോളം മുമ്പ്​ ബഹ്​റൈനിൽ എത്തിയ ഇദ്ദേഹം ആദ്യം സെക്യുരിറ്റി ജീവനക്കാരനായിരുന്നു. ഒരു വർഷത്തോളം മുമ്പാണ്​ ഫുട്​ബാൾ പരിശീലകനായി ജോലിക്ക്​ കയറിയത്​. ഇദ്ദേഹത്തെ കാണാനി​െല്ലന്ന്​ കാട്ടി സ്ഥാപന ഉടമ പൊലീസിലും ഇന്ത്യൻ എംബസിയിലും പരാതി നൽകിയിരുന്നു. ഇതി​​​​െൻറ ഭാഗമായി വിശദമായ അന്വേഷണം നടന്നു വരികയായിരുന്നു.

നാട്ടിൽ ഭാര്യയും രണ്ട്​ മക്കളുമുണ്ട്​. ടൈറ്റാനിയം സംസ്ഥാന ടീം അംഗമായതിനാലാണ്​ ഇൗ ​ടൈറ്റാനിയം തിലകൻ എന്ന വിളിപ്പേര്​ കിട്ടിയത്​.

Tags:    
News Summary - titanium thilakan Dead Body Found in manama

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.