മനാമ: ടൂറിസം- വ്യാപാര കേന്ദ്രങ്ങള്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന തരത്തിലാക്കണമെന്ന് മന്ത്രിസഭാ യോഗത്തിലെ അധ്യക്ഷ പ്രസംഗത്തിൽ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ നിര്‍ദേശിച്ചു. ‘ഇസ്‌ലാമിക സാംസ്‌കാരിക തലസ്ഥാനം 2018’ ആയി മുഹറഖിനെ തെരഞ്ഞെടുത്തത് രാജ്യത്തിെൻറ യശസ്സ് വര്‍ധിപ്പിച്ചതായി ഗുദൈബിയ പാലസില്‍ നടന്ന കാബിനറ്റ് യോഗംവിലയിരുത്തി. ഇസ്‌ലാമിക വിദ്യാഭ്യാസ- വൈജ്ഞാനിക- സാംസ്‌കാരിക ഓര്‍ഗനൈസേഷനാണ് ഇൗ പ്രഖ്യാപനം നടത്തിയത്. ഇത്തരമൊരു ബഹുമതി രാജ്യത്തിെൻറ പൗരാണിക സംസ്‌കാരം പേറുന്ന മുഹറഖിന് ലഭിച്ചതിെൻറ ആശംസകള്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫക്ക് കാബിനറ്റ് നേര്‍ന്നു.
മുഹറഖിലെ വിവിധ പദ്ധതികളുടെ പുരോഗതിയെക്കുറിച്ച് പ്രധാനമന്ത്രി ആരാഞ്ഞു. ഉത്തര മുഹറഖില്‍ സമ്പുര്‍ണ മെഡിക്കല്‍ സിറ്റി സ്ഥാപിക്കുന്നതിനും നിര്‍ദേശം നല്‍കി. പ്രസവാശുപത്രി അടക്കമുള്ള സംവിധാനങ്ങള്‍ ഇതിലുണ്ടാകണമെന്നും നിര്‍ദേശിച്ചു. വിവിധ പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിന് ബന്ധപ്പെട്ടവരെ ചുമതലപ്പെടുത്തുകയും െചയ്തു. വിദേശികളെയും സ്വദേശികളെയും ഒരുപോലെ ആകര്‍ഷിക്കുന്ന തരത്തില്‍ വ്യാപാര കേന്ദ്രങ്ങളും സന്ദര്‍ശന ഇടങ്ങളും ഒരുക്കണമെന്നും സൗജന്യ ഇൻറര്‍നെറ്റ് സേവനമടക്കമുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനും പ്രധാനമന്ത്രി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി.
മനാമ സൂഖ്, മുഹറക്ക് സൂഖ് തുടങ്ങിയ പൗരാണിക വ്യാപാര കേന്ദ്രങ്ങളില്‍ ഇത്തരം സൗകര്യം ഏര്‍പ്പെടുത്തുന്നതിന് ഗതാഗത -ടെലികോം മന്ത്രിയെ പ്രധാനമന്ത്രി ചുമതലപ്പെടുത്തി.
കാബൂളിലുണ്ടായ തീവ്രവാദ സ്‌ഫോടനത്തെ അപലപിക്കുകയും കൊല്ലപ്പെട്ടവര്‍ക്കായി അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ ദേശീയ ആംബുലന്‍സ് കേന്ദ്രം ആരംഭിക്കുന്നതിന് കാബിനറ്റ് അംഗീകാരം നല്‍കി. ആംബുലന്‍സ് സൗകര്യം വിപുലപ്പെടുത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുദ്ദേശിച്ചാണ് ഈയൊരു പദ്ധതി നടപ്പാക്കുന്നത്. വിദ്യാഭ്യാസ മന്ത്രാലയവും അബൂദബിയിലെ കിങ് മുഹമ്മദ് അല്‍ഖാമിസ് യൂണിവേഴ്‌സിറ്റിയുമായി സഹകരണക്കരാര്‍ ഒപ്പുവെക്കുന്നതിന് സഭ അംഗീകാരം നല്‍കി. ബഹ്റൈെൻറ േപര് കളങ്കപ്പെടുത്താനുള്ള ശ്രമത്തെ അതേ മാധ്യമങ്ങളിലുടെ പ്രതിരോധിക്കുന്നതിനുള്ള നയം രൂപപ്പെടുത്താനുള്ള പാര്‍ലമെൻറ് നിര്‍ദേശത്തിന് കാബിനറ്റ് അംഗീകാരം നല്‍കി. കാബിനറ്റ് യോഗ തീരുമാനങ്ങള്‍ സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.