മനാമ: ഇൗ വർഷത്തെ ട്രാഫിക് വാരാചരണത്തോടനുബന്ധിച്ച് വ്യത്യസ്തമായ പ്രചാരണവുമായി ജനറൽ ട്രാഫിക് ഡയറക്ടറേറ്റ്.റോഡ് സുരക്ഷയെക്കുറിച്ച് കുട്ടികൾ വരച്ച ചിത്രങ്ങൾ ബിൽബോർഡുകളായി രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ പ്രദർശിപ്പിച്ചാണ് ബോധവത്കരണം നടത്തുന്നത്.
എല്ലാ ഗവർണറേറ്റുകളിലും ഇത്തരം ബിൽബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ തവണത്തെ ട്രാഫിക് വാരാചരണത്തോടനുബന്ധിച്ച് കുട്ടികൾക്കായി നടത്തിയ ചിത്രരചന മത്സരത്തിൽനിന്ന് തെരഞ്ഞെടുത്ത ചിത്രങ്ങളാണ് ബിൽബോർഡുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ബോധവത്കരണത്തിനൊപ്പം, കുട്ടികൾക്കും യുവജനങ്ങൾക്കും പ്രോത്സാഹനം എന്ന നിലയിലുമാണ് ഇൗ ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ തീരുമാനിച്ചത്. വാഹനമോടിക്കുേമ്പാൾ മൊബൈൽ ഫോൺ ഉപയോഗിക്കരുത് തുടങ്ങിയ സന്ദേശങ്ങളാണ് ചിത്രങ്ങളിലൂടെ നൽകുന്നത്. പോസ്റ്ററുകൾക്കൊപ്പം അത് വരച്ച കുട്ടികളുടെ ചിത്രവും നൽകിയിട്ടുണ്ട്. മാർച്ച് ഏഴു മുതൽ 11 വരെയാണ് ഇൗ വർഷത്തെ ട്രാഫിക് വാരാചരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.