മ​നാ​മ: ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ അ​ഞ്ചു​ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ ബ​ഹ്​​റൈ​നി​ലേ​ക്ക് വ​രു​ന്ന​വ​ർ​ക്ക​ുള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ പ്രയാസത്തിലാക്കിയത്​ നിവധിപേരെ. ബ​ഹ്​​റൈ​ൻ പൗ​ര​ന്മാ​ർ, ബ​ഹ്​​റൈ​നി​ൽ ​െറ​സി​ഡ​ൻ​സ്​ വി​സ ഉ​ള്ള​വ​ർ, ജി.​സി.​സി പൗ​ര​ന്മാ​ർ എ​ന്നി​വ​ർ​ക്ക്​ മാ​ത്ര​മാ​ണ്​ പ്ര​വേ​ശ​നം. നാ​ഷ​നാ​ലി​റ്റി പാ​സ്​​പോ​ർ​ട്​​സ്​ ആ​ൻ​ഡ്​​ ​െറ​സി​ഡ​ൻ​സ്​ അ​ഫ​യേ​ഴ്​​സ്​ (എ​ൻ.​പി.​ആ​ർ.​എ) ആ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ഇ​ന്ത്യ, ​പാ​കി​സ്താ​​ൻ, ശ്രീ​ല​ങ്ക, നേ​പ്പാ​ൾ, ബം​ഗ്ലാ​ദേ​ശ്​ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്കാ​ണ്​ പു​തി​യ നി​യ​ന്ത്ര​ണം. ഇൗ ​രാ​ജ്യ​ങ്ങ​ളി​ൽ ​കോ​വി​ഡ്​ കേ​സു​ക​ൾ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നാ​ഷ​ന​ൽ മെ​ഡി​ക്ക​ൽ ടീ​മാ​ണ്​ ഇ​തു​സം​ബ​ന്ധി​ച്ച്​ തീ​രു​മാ​നം എ​ടു​ത്ത​ത്.

ആ​റു​ വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​ർ യാ​ത്ര പു​റ​പ്പെ​ടും​ മു​മ്പ്​ 48 മ​ണി​ക്കൂ​റി​ന​കം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യു​ടെ കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഹാ​ജ​രാ​ക്ക​ണം. ഇ​വ​ർ ബ​ഹ്​​റൈ​നി​ൽ എ​ത്തു​േ​മ്പാ​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ലും തു​ട​ർ​ന്ന്​ അ​ഞ്ചാം ദി​വ​സ​വും 10ാം ദി​വ​സ​വും കോ​വി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്ത​ണം. ഇ​തി​ന്​ പു​റ​മെ, യാ​ത്ര​ക്കാ​ർ സ്വ​ന്തം താ​മ​സ​സ്​​ഥ​ല​ത്ത്​ 10 ദി​വ​സം ക്വാ​റ​ൻ​റീ​നി​ൽ ക​ഴി​യ​ണം. ഇ​വ​ർ സ്വ​ന്തം പേ​രി​ലു​ള്ള​തോ അ​ടു​ത്ത കു​ടും​ബാം​ഗ​ത്തി​െൻറ​യോ താ​മ​സ​സ്​​ഥ​ല​ത്തി​െൻറ രേ​ഖ തെ​ളി​വാ​യി ഹാ​ജ​രാ​ക്ക​ണം. അ​ല്ലെ​ങ്കി​ൽ, നാ​ഷ​ന​ൽ ഹെ​ൽ​ത്ത്​ ​െറ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (എ​ൻ.​എ​ച്ച്.​ആ​ർ.​എ) അം​ഗീ​കാ​ര​മു​ള്ള ഏ​തെ​ങ്കി​ലും ഹോ​ട്ട​ലി​ൽ ക്വാ​റ​ൻ​റീ​നി​ൽ ക​ഴി​യ​ണം.

എ​ൻ.​എ​ച്ച്.​ആ​ർ.​എ​യു​ടെ അ​നു​മ​തി​യി​ല്ലാ​ത്ത ഹോ​ട്ട​ലു​ക​ളും മ​റ്റ​ു താ​മ​സ കേ​ന്ദ്ര​ങ്ങ​ളും യാ​ത്ര​ക്കാ​ർ​ക്ക്​ ക്വാ​റ​ൻ​റീ​ൻ സൗ​ക​ര്യം ന​ൽ​കാ​ൻ പാ​ടി​ല്ലെ​ന്ന്​ ബ​ഹ്​​റൈ​ൻ ടൂ​റി​സം ആ​ൻ​ഡ്​​ എ​ക്​​സി​ബി​ഷ​ൻ അ​തോ​റി​റ്റി അ​റി​യി​ച്ചു. ക്വാ​റ​ൻ​റീ​ൻ സൗ​ക​ര്യം ഒ​രു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ഹോ​ട്ട​ലു​ക​ൾ എ​ൻ.​എ​ച്ച്.​ആ​ർ.​എ​യു​ടെ ഹെ​ൽ​ത്ത്​​ ഫെ​സി​ലി​റ്റീ​സ്​ ഡി​പ്പാ​ർ​ട്​​മെൻറു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ൺ: 17113304.

നി​യ​മം ലം​ഘി​ച്ച്​ ക്വാ​റ​ൻ​റീ​ൻ സൗ​ക​ര്യം ന​ൽ​കി​യാ​ൽ സ്​​ഥാ​പ​നം അ​ട​ച്ചു​പൂ​ട്ടു​ക​യോ 10,000 ദീ​നാ​ർ വ​രെ പി​ഴ​യോ ര​ണ്ടും കൂ​ടി​യോ ശി​ക്ഷ ല​ഭി​ക്കും.23 മു​ത​ൽ ഇ​ന്ത്യ​യി​ൽ​നി​ന്ന്​ വ​രു​ന്ന​വ​ർ ബ​ഹ്​​റൈ​നി​ൽ ​െറ​സി​ഡ​ൻ​സ്​ വി​സ ഉ​ള്ള​വ​രാ​ക​ണം എ​ന്നും യാ​ത്ര പു​റ​പ്പെ​ടും​ മു​മ്പ്​ കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റി​ലെ ക്യു.​ആ​ർ കോ​ഡ്​ സ്​​കാ​ൻ ചെ​യ്​​ത്​ ശ​രി​യാ​ണെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും​ ഇ​ന്ത്യ​ൻ എം​ബ​സി അ​റി​യി​ച്ചു.

താ​മ​സ​സ്​​ഥ​ല രേ​ഖ ഇ​ന്ത്യ​യി​ലെ എ​യ​ർ​പോ​ർ​ട്ടി​ൽ കാ​ണി​ക്ക​ണം

മ​നാ​മ: നാളെ മു​ത​ൽ ഇ​ന്ത്യ​യി​ൽ​നി​ന്ന്​ ബ​ഹ്​​റൈ​നി​ലേ​ക്ക്​ വ​രു​ന്ന​വ​ർ 10 ദി​വ​സ​ത്തെ ക്വാ​റ​ൻ​റീ​ൻ താ​മ​സ​സ്​​ഥ​ല​ത്തി​െൻറ രേ​ഖ ഹാ​ജ​രാ​ക്ക​ണ​മെ​ന്ന്​ എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​ അ​റി​യി​ച്ചു. ഇ​ന്ത്യ​യി​ൽ​നി​ന്ന്​ യാ​ത്ര പു​റ​പ്പെ​ടു​ന്ന വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ്​ ഇ​ത്​ കാ​ണി​ക്കേ​ണ്ട​ത്. ബ​ഹ്​​റൈ​നി​ലെ താ​മ​സ​സ്​​ഥ​ല​ത്തി​​െൻറ (സ്വ​ന്ത​മാ​യ​തോ വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന​തോ അ​​ല്ലെ​ങ്കി​ൽ അ​ടു​ത്ത കു​ടും​ബാ​ംഗ​ത്തി​​െൻറ​യോ) അ​ല്ലെ​ങ്കി​ൽ സ്വ​ന്തം പേ​രി​ൽ ന​ട​ത്തി​യ പ്രീ​പെ​യ്​​ഡ്​ ഹോ​ട്ട​ൽ റി​സ​ർ​വേ​ഷ​െൻറ രേ​ഖ​യാ​ണ്​ ഹാ​ജ​രാ​ക്കേ​ണ്ട​ത്. എ​ൻ.​എ​ച്ച്.​ആ​ർ.​എ അം​ഗീ​ക​രി​ച്ച ഹോ​ട്ട​ലി​ലാ​യി​രി​ക്ക​ണം റി​സ​ർ​വേ​ഷ​ൻ.

Tags:    
News Summary - Travel restrictions: Many people are in trouble

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.