യാത്രാ നിയന്ത്രണം: പ്രയാസത്തിലായത് നിരവധി പേർ
text_fieldsമനാമ: ഇന്ത്യ ഉൾപ്പെടെ അഞ്ചു രാജ്യങ്ങളിൽനിന്ന് ബഹ്റൈനിലേക്ക് വരുന്നവർക്കുള്ള നിയന്ത്രണങ്ങൾ പ്രയാസത്തിലാക്കിയത് നിവധിപേരെ. ബഹ്റൈൻ പൗരന്മാർ, ബഹ്റൈനിൽ െറസിഡൻസ് വിസ ഉള്ളവർ, ജി.സി.സി പൗരന്മാർ എന്നിവർക്ക് മാത്രമാണ് പ്രവേശനം. നാഷനാലിറ്റി പാസ്പോർട്സ് ആൻഡ് െറസിഡൻസ് അഫയേഴ്സ് (എൻ.പി.ആർ.എ) ആണ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക, നേപ്പാൾ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽനിന്നുള്ള യാത്രക്കാർക്കാണ് പുതിയ നിയന്ത്രണം. ഇൗ രാജ്യങ്ങളിൽ കോവിഡ് കേസുകൾ ഉയർന്ന സാഹചര്യത്തിൽ നാഷനൽ മെഡിക്കൽ ടീമാണ് ഇതുസംബന്ധിച്ച് തീരുമാനം എടുത്തത്.
ആറു വയസ്സിന് മുകളിലുള്ളവർ യാത്ര പുറപ്പെടും മുമ്പ് 48 മണിക്കൂറിനകം നടത്തിയ പരിശോധനയുടെ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഇവർ ബഹ്റൈനിൽ എത്തുേമ്പാൾ വിമാനത്താവളത്തിലും തുടർന്ന് അഞ്ചാം ദിവസവും 10ാം ദിവസവും കോവിഡ് പരിശോധന നടത്തണം. ഇതിന് പുറമെ, യാത്രക്കാർ സ്വന്തം താമസസ്ഥലത്ത് 10 ദിവസം ക്വാറൻറീനിൽ കഴിയണം. ഇവർ സ്വന്തം പേരിലുള്ളതോ അടുത്ത കുടുംബാംഗത്തിെൻറയോ താമസസ്ഥലത്തിെൻറ രേഖ തെളിവായി ഹാജരാക്കണം. അല്ലെങ്കിൽ, നാഷനൽ ഹെൽത്ത് െറഗുലേറ്ററി അതോറിറ്റി (എൻ.എച്ച്.ആർ.എ) അംഗീകാരമുള്ള ഏതെങ്കിലും ഹോട്ടലിൽ ക്വാറൻറീനിൽ കഴിയണം.
എൻ.എച്ച്.ആർ.എയുടെ അനുമതിയില്ലാത്ത ഹോട്ടലുകളും മറ്റു താമസ കേന്ദ്രങ്ങളും യാത്രക്കാർക്ക് ക്വാറൻറീൻ സൗകര്യം നൽകാൻ പാടില്ലെന്ന് ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി അറിയിച്ചു. ക്വാറൻറീൻ സൗകര്യം ഒരുക്കാൻ ആഗ്രഹിക്കുന്ന ഹോട്ടലുകൾ എൻ.എച്ച്.ആർ.എയുടെ ഹെൽത്ത് ഫെസിലിറ്റീസ് ഡിപ്പാർട്മെൻറുമായി ബന്ധപ്പെടണം. ഫോൺ: 17113304.
നിയമം ലംഘിച്ച് ക്വാറൻറീൻ സൗകര്യം നൽകിയാൽ സ്ഥാപനം അടച്ചുപൂട്ടുകയോ 10,000 ദീനാർ വരെ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും.23 മുതൽ ഇന്ത്യയിൽനിന്ന് വരുന്നവർ ബഹ്റൈനിൽ െറസിഡൻസ് വിസ ഉള്ളവരാകണം എന്നും യാത്ര പുറപ്പെടും മുമ്പ് കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റിലെ ക്യു.ആർ കോഡ് സ്കാൻ ചെയ്ത് ശരിയാണെന്ന് ഉറപ്പുവരുത്തണമെന്നും ഇന്ത്യൻ എംബസി അറിയിച്ചു.
താമസസ്ഥല രേഖ ഇന്ത്യയിലെ എയർപോർട്ടിൽ കാണിക്കണം
മനാമ: നാളെ മുതൽ ഇന്ത്യയിൽനിന്ന് ബഹ്റൈനിലേക്ക് വരുന്നവർ 10 ദിവസത്തെ ക്വാറൻറീൻ താമസസ്ഥലത്തിെൻറ രേഖ ഹാജരാക്കണമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. ഇന്ത്യയിൽനിന്ന് യാത്ര പുറപ്പെടുന്ന വിമാനത്താവളത്തിലാണ് ഇത് കാണിക്കേണ്ടത്. ബഹ്റൈനിലെ താമസസ്ഥലത്തിെൻറ (സ്വന്തമായതോ വാടകക്ക് താമസിക്കുന്നതോ അല്ലെങ്കിൽ അടുത്ത കുടുംബാംഗത്തിെൻറയോ) അല്ലെങ്കിൽ സ്വന്തം പേരിൽ നടത്തിയ പ്രീപെയ്ഡ് ഹോട്ടൽ റിസർവേഷെൻറ രേഖയാണ് ഹാജരാക്കേണ്ടത്. എൻ.എച്ച്.ആർ.എ അംഗീകരിച്ച ഹോട്ടലിലായിരിക്കണം റിസർവേഷൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.