മനാമ: തിങ്കളാഴ്ച തിരുവനന്തപുരത്തുനിന്ന് ബഹ്റൈനിലേക്ക് സർവിസ് നടത്തുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിെൻറ ടിക്കറ്റ് നിരക്ക് 45,350 രൂപയായി ഉയർന്നു. ഇന്ത്യൻ സമയം ഉച്ചക്ക് ഒന്നിന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം 3.30ന് ബഹ്റൈനിൽ എത്തും.
ബഹ്റൈനി പൗരൻമാർക്കും സാധുവായ െറസിഡൻറ് പെർമിറ്റ് ഉള്ളവർക്കുമാണ് വിമാനത്തിൽ യാത്ര അനുവദിച്ചിരിക്കുന്നത്. യാത്ര പുറപ്പെടുന്നതിന് മുമ്പ്ൈറസിഡൻറ് പെർമിറ്റ് സാധുവാണോ എന്ന് സ്പോൺസറുമായി ബന്ധപ്പെട്ട് ഉറപ്പ് വരുത്തണമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. എന്തെങ്കിലും പ്രശ്നമുണ്ടായാൽ വിമാനക്കമ്പനി ഉത്തരവാദിത്വം ഏൽക്കില്ലെന്നും അറിയിച്ചിട്ടുണ്ട്.
ഇന്ത്യയിൽ ലോക്ഡൗൺ പ്രഖ്യാപിച്ചശേഷം ആദ്യമായാണ് യാത്രാ വിമാനം ബഹ്റൈനിലേക്ക് വരുന്നത്. അവധിക്ക് പോയി തിരിച്ചുവരാൻ പറ്റാതെ കുടുങ്ങിയവർക്ക് ആശ്വാസമാണ് വിമാന സർവിസ് എങ്കിലും അമിത നിരക്ക് തിരിച്ചടിയാണ്. വെള്ളിയാഴ്ച ബുക്കിങ് തുടങ്ങിയപ്പോൾ 31,700 രൂപയായിരുന്നു നിരക്ക്. അതാണ് വീണ്ടും കുത്തനെ ഉയർന്നത്.
അതേസമയം, ബഹ്റൈനിലെ ജോലി സാഹചര്യങ്ങളെക്കുറിച്ച് വ്യക്തമായി അന്വേഷിച്ച് മാത്രമേ ആളുകൾ വരാൻ പാടുള്ളൂ എന്നും എയർ ഇന്ത്യ അധികൃതർ തന്നെ സൂചിപ്പിക്കുന്നു. കോവിഡ് പ്രതിസന്ധിയെത്തുടർന്ന് പല സ്ഥാപനങ്ങളും നിർബന്ധിത അവധിയും പിരിച്ചുവിടലും പ്രഖ്യാപിച്ചിട്ടുണ്ട്. ബഹ്റൈനിൽ വന്ന് കുടുങ്ങിപ്പോകുന്ന അവസ്ഥ ഉണ്ടാകരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.