മനാമ: ടൂബ്ലി ബേ സൗന്ദര്യവത്കരണ പദ്ധതികൾ പരിസ്ഥിതി, എണ്ണകാര്യ മന്ത്രി ഡോ. മുഹമ്മദ് ബിൻ മുബാറക് ബിൻ ദൈന, പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം ഹസൻ അൽ ഹവാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തി.
നിലവിൽ ടൂബ്ലി ബേയിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പരിസ്ഥിതി സൗന്ദര്യവത്കരണ പദ്ധതികൾ ടൂബ്ലി മലിനജല സംസ്കരണ പ്ലാന്റിന്റെ വിപുലീകരണ, നവീകരണ പദ്ധതികളോടനുബന്ധിച്ച് പൂർത്തിയാക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പൊതുമരാമത്ത് മന്ത്രി പറഞ്ഞു.
മആമീർ കനാൽ നവീകരണം, മആമീർ കനാലിന് കുറുകെയുള്ള പാലം നവീകരണം എന്നിവയും ഇതിന്റെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളാണ്. പരിസ്ഥിതി സംരക്ഷിക്കുന്നതിനും ജൈവവൈവിധ്യം നിലനിർത്തുന്നതിനുമുതകുന്ന പദ്ധതികളാണ് നടപ്പാക്കുന്നതെന്നും ഇത് ഭാവിതലമുറക്ക് ഏറെ ഗുണകരമാകുമെന്നും പരിസ്ഥിതി, എണ്ണകാര്യ മന്ത്രി വ്യക്തമാക്കി. ടൂബ്ലിയിലെ സമുദ്ര സമ്പത്ത് സംരക്ഷിക്കുന്നതിനും ടൂബ്ലി ബേയിലൂടെ വെള്ളമൊഴുക്ക് സാധാരണ നിലയിലാക്കുന്നതിനും പദ്ധതി ഊന്നൽ നൽകുന്നു. അന്താരാഷ്ട്ര നിലവാരത്തിൽ പരിസ്ഥിതി സംരക്ഷണം സാധ്യമാക്കുന്ന രാജ്യമായി ബഹ്റൈന്‍ മാറാൻ സാധ്യമായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദക്ഷിണ ടൂബ്ലിയിലേക്കെത്തുന്ന മആമീർ കനാൽ വിപുലീകരണം, ശുദ്ധവെള്ളം ഒഴുകുന്നുവെന്ന് ഉറപ്പാക്കൽ എന്നിവയും പദ്ധതിയുടെ ഭാഗമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.