രാ​ജാ​വ് ഹ​​മ​​ദ്​ ബി​​ൻ ഈ​സ ആ​​ൽ ഖ​​ലീ​​ഫ​യു​മാ​യി യു.​എ.​ഇ പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ് മു​ഹ​മ്മ​ദ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു

യു.​എ.​ഇ-​ബ​ഹ്​​റൈ​ൻ ഭ​ര​ണാ​ധി​കാ​രി​ക​ൾ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

മ​നാ​മ: യു.​എ.​ഇ പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ, രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സാ ആ​ൽ ഖ​ലീ​ഫ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. അ​ബൂ​ദ​ബി​യി​ലെ ഹ​മ​ദ്​ രാ​ജാ​വി​ന്‍റെ താ​മ​സ​സ്​​ഥ​ല​ത്തെ​ത്തി​യാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. ബ​ഹ്​​റൈ​നും യു.​എ.​ഇ​യും ത​മ്മി​ൽ നി​ല​നി​ൽ​ക്കു​ന്ന സാ​ഹോ​ദ​ര്യ​ബ​ന്ധം അ​നു​സ്​​മ​രി​ച്ച ഇ​രു നേ​താ​ക്ക​ളും വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ല​നി​ൽ​ക്കു​ന്ന സ​ഹ​ക​ര​ണം വ്യാ​പി​പ്പി​ക്കു​ന്ന​തി​നു​ള്ള ആ​ശ​യ​ങ്ങ​ളും പ​ങ്കു​വെ​ച്ചു.

ത​ന്നെ കാ​ണാ​നെ​ത്തി​യ യു.​എ.​ഇ പ്ര​സി​ഡ​ന്‍റി​ന്​ ന​ന്ദി​യും ക​ട​പ്പാ​ടും അ​റി​യി​ച്ച ഹ​മ​ദ്​ രാ​ജാ​വ്​ വി​വി​ധ മേ​ഖ​ല​ക​ളി​ൽ വ​ള​ർ​ച്ച​യും വി​ക​സ​ന​വും കൈ​വ​രി​ച്ച്​ മു​ന്നോ​ട്ടു കു​തി​ക്കാ​ൻ യു.​എ.​ഇ​ക്ക്​ ക​ഴി​യ​​ട്ടെ​യെ​ന്നും ആ​ശം​സി​ച്ചു.

യു.​എ.​ഇ വൈ​സ് പ്ര​സി​ഡ​ന്‍റും ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​സി​ഡ​ന്‍ഷ്യ​ല്‍ കോ​ര്‍ട്ട് ചെ​യ​ര്‍മാ​നു​മാ​യ ശൈ​ഖ് മ​ന്‍സൂ​ര്‍ ബി​ന്‍ സാ​യി​ദ്, അ​ല്‍ ധ​ഫ്ര മേ​ഖ​ല​യി​ലെ ഭ​ര​ണാ​ധി​കാ​രി​യു​ടെ പ്ര​തി​നി​ധി ശൈ​ഖ് ഹം​ദാ​ന്‍ ബി​ന്‍ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​ൻ, പ്ര​സി​ഡ​ന്‍ഷ്യ​ല്‍ കോ​ട​തി​യി​ലെ പ്ര​ത്യേ​ക കാ​ര്യ ഉ​പ​ദേ​ഷ്ടാ​വ് ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ന്‍ ഹ​മ​ദ്, ദേ​ശ​സു​ര​ക്ഷ പ​ര​മോ​ന്ന​ത കൗ​ണ്‍സി​ലി​ന്‍റെ സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ അ​ലി ബി​ന്‍ ഹ​മ​ദ് അ​ല്‍ ഷം​സി എ​ന്നി​വ​രും ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - UAE-Bahrain rulers hold meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.