മനാമ: ഉംറ തീർഥാടനത്തിനുള്ള ഔദ്യോഗിക ഓൺലൈൻ ട്രാവൽ ഏജൻസിയായി (ഒ.ടി.എ) അക്​ബർ ട്രാവൽസിന്​ സൗദി ഹജ്ജ്​, ഉംറ മന്ത്രാലയത്തി​ന്‍റെ അംഗീകാരം. ഹജ്ജ്​, ഉംറ തീർഥാടകർക്ക്​ നൽകുന്ന മികച്ച സേവനം പരിഗണിച്ചാണ്​ ലോകമാകെയുള്ള 28 ട്രാവൽ ഏജൻസികളിൽ ഒന്നായി​ അക്​ബർ ട്രാവൽസിനും അംഗീകാരം ലഭിച്ചതെന്ന്​ അക്​ബർ ഹോളിഡേയ്​സ്​​​ സി.ഇ.ഒ ബേനസീർ നാസർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

ഉംറ ട്രിപ്പ്​.കോം (UmrahTrip.com) എന്ന പേരിൽ ആരംഭിച്ച വെബ്​സൈറ്റ്​ മുഖേനയാണ്​ അക്​​ബർ ട്രാവൽസ്​ ഉംറ സേവനം ലഭ്യമാക്കുന്നത്​. ലോകമെങ്ങുമുള്ള തീർഥാടകർക്ക്​ ഈ പോർട്ടൽ വഴി ഉംറ തീർഥാടനത്തിന്​ ബുക്ക്​ ചെയ്യാനാകും. വിമാന ടിക്കറ്റ്​, ഹോട്ടൽ ബുക്കിങ്​, ഗ്രൗണ്ട്​ സർവിസ്​ തുടങ്ങിയ സേവനങ്ങൾ തീർഥാടകർക്ക്​ പോർട്ടലിലൂടെ ബുക്ക്​ ചെയ്യാം. ബുക്കിങ്​ പൂർത്തിയാകു​​മ്പോൾ ലഭിക്കുന്ന ബുക്കിങ്​ റഫറൻസ്​ നമ്പർ (ബി.ആർ.എൻ) ഉപയോഗിച്ച്​ ഔദ്യോഗിക ഉംറ വെബ്​സൈറ്റിൽ പ്രവേശിച്ച്​ ഉംറ വിസക്ക്​ അപേക്ഷ നൽകാം.

ഏറ്റവും മികച്ച പാക്കേജുകൾ പുതിയ സംവിധാനത്തിലൂടെ തീർഥാടകർക്ക്​ ലഭിക്കുമെന്ന്​ ബേനസീർ നാസർ പറഞ്ഞു. ഉംറ ബുക്കിങ്ങിനുള്ള നടപടിക്രമങ്ങൾ കൂടുതൽ എളുപ്പത്തിൽ പൂർത്തിയാക്കാൻ കഴിയും എന്നതാണ്​ തീർഥാടകർക്ക്​ ഇതുവഴി ലഭിക്കുന്ന നേട്ടം. ഇതിനൊപ്പം വാട്​സ്​ആപ്പ്​ വഴിയും ബുക്കിങ്​ നടത്താൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്​. ഉംറ സേവനത്തിന്​ സൗദി മന്ത്രാലയത്തി​ന്‍റെ അംഗീകാരം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ട്രാവൽ ഏജൻസിയാണ്​ അക്​ബർ ട്രാവൽസ്​.

വാർത്തസമ്മേളനത്തിൽ അക്​ബർ ട്രാവൽസ്​ മിഡിൽ ഈസ്​റ്റ്​ മാനേജിങ്​ ഡയറക്​ടർ ആഷിയ​ നാസർ, ജനറൽ മാനേജർ (സൗദി അറേബ്യ) അസ്​ഹർ ഖുറേഷി, അക്​ബർ ഓൺലൈൻ (ജി.സി.സി) മാനേജർ അഹ്​മദ്​ കാസിം, ബഹ്​റൈൻ കൺട്രി ഹെഡ്​ രാജു പിള്ള എന്നിവരും പ​ങ്കെടുത്തു.

Tags:    
News Summary - UmrahTrip.com service for Umrah pilgrimage by Akbar Travels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.