മനാമ: ബഹ്റൈനിലെയും അമേരിക്കയിലെയും പൗരന്മാർക്ക് നൽകുന്ന ടൂറിസ്റ്റ് വിസയുടെ കാലാവധി അഞ്ചുവർഷത്തിൽനിന്ന് 10 വർഷമാക്കാൻ ഇരുരാജ്യങ്ങളും എടുത്ത തീരുമാനം സ്വാഗതാർഹമാണെന്ന് ബഹ്റൈനിലെ അമേരിക്കൻ ചേംബർ ഒാഫ് കോമേഴ്സ് (അംചെം ബഹ്റൈൻ ) അഭിപ്രായപ്പെട്ടു. പലതവണ വരാവുന്ന 10 വർഷെത്ത വിസ അനുവദിക്കുന്നത് ഇരു രാജ്യങ്ങളും തമ്മിൽ ദീർഘകാലമായുള്ള സുദൃഢ ബന്ധം കൂടുതൽ മെച്ചപ്പെടുത്തുമെന്ന് അംചെം ബഹ്റൈൻ പ്രസിഡൻറ് ക്വയ്സ് സുബി പറഞ്ഞു.
യോഗ്യരായ വ്യക്തികൾക്ക് ഇരുരാജ്യങ്ങൾക്കുമിടയിൽ എളുപ്പത്തിൽ സഞ്ചരിക്കാൻ സഹായിക്കുന്ന 10 വർഷ വിസ വ്യാപാര മേഖലക്ക് ഗുണകരമാകും. യു.എസ്-ബഹ്റൈൻ ഫ്രീ ട്രേഡ് എഗ്രിമെൻറ് (എഫ്.ടി.എ) കൂടുതൽ പ്രയോജനപ്പെടുത്താനും ഇത് സഹായിക്കും. എഫ്.ടി.എ ആരംഭിച്ചതിനുശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം മൂന്നുമടങ്ങ് വർധിച്ചു. 2005ൽ 782 മില്യൺ ആയിരുന്ന ഉഭയ വ്യാപാരം 2019ൽ 2.5 ബില്യൺ ഡോളറായാണ് ഉയർന്നത്. 10 വർഷത്തെ വിസ അനുവദിക്കുന്നതിലൂടെ സമയവും പണവും ലാഭിക്കാനും സമ്മർദം ഒഴിവാക്കാനും കഴിയും. ഇത് വ്യാപാരത്തിനും വിനോദസഞ്ചാരത്തിനും നല്ലതാണെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് വർഷത്തെ വിസക്ക് ഇൗടാക്കിയിരുന്ന ഫീസ് തന്നെയാണ് 10 വർഷത്തെ വിസക്കും ഇൗടാക്കുന്നത്. നിലവിൽ അഞ്ചുവർഷത്തെ വിസയുള്ളവർക്ക് അത് 10 വർഷത്തെ വിസയാക്കി മാറ്റാൻ കഴിയില്ല. അവർ പുതിയ വിസക്ക് അപേക്ഷിക്കുകയും ഫീസ് അടക്കുകയും വേണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.