വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി ഹ​മ​ദ് ടൗ​ൺ ഏ​രി​യ ക​മ്മി​റ്റി

ഭാ​ര​വാ​ഹി​ക​ൾ

വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി ഹ​മ​ദ് ടൗ​ൺ ഏ​രി​യ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചു

മ​നാ​മ: വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി (ആ​ല​പ്പു​ഴ ജി​ല്ല പ്ര​വാ​സി ഫോ​റം, ബ​ഹ്‌​റൈ​ൻ) ഹ​മ​ദ് ടൗ​ൺ ഏ​രി​യ ക​മ്മി​റ്റി​ക്ക് രൂ​പം ന​ൽ​കി. ജോ. ​സെ​ക്ര​ട്ട​റി അ​ശോ​ക​ൻ താ​മ​ര​ക്കു​ള​ത്തി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഏ​രി​യ ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു. അ​നൂ​പ് ശ​ശി​കു​മാ​ർ (പ്ര​സി.), ശി​വ​ജി ശി​വ​ദാ​സ​ൻ (സെ​ക്ര.), ആ​ദി പ്ര​കാ​ശ് (ട്ര​ഷ.), കെ.​കെ. ഹ​രി​ദാ​സ് (വൈ​സ് പ്ര​സി.), മു​ബാ​ഷ് അ​ബ്ദു​ൽ റ​ഷീ​ദ് (ജോ. ​സെ​ക്ര.) എ​ന്നി​വ​രാ​ണ് ഭാ​ര​വാ​ഹി​ക​ൾ.

സെ​ൻ​ട്ര​ൽ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ അ​നൂ​പ് മു​ര​ളീ​ധ​ര​ൻ, ലി​ബി​ൻ സാ​മു​വ​ൽ എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. ഏ​രി​യ കോ​ഓ​ഡി​നേ​റ്റ​റും എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​വു​മാ​യ സ​ന്തോ​ഷ് ബാ​ബു സ്വാ​ഗ​ത​വും മു​ബാ​ഷ് അ​ബ്ദു​ൽ റ​ഷീ​ദ് ന​ന്ദി​യും പ​റ​ഞ്ഞു. ഹ​മ​ദ് ടൗ​ൺ ഏ​രി​യ​യി​ലു​ള്ള ആ​ല​പ്പു​ഴ ജി​ല്ല​ക്കാ​രാ​യ ബ​ഹ്‌​റൈ​ൻ പ്ര​വാ​സി​ക​ൾ​ക്ക് വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി​യി​ൽ അം​ഗ​ങ്ങ​ളാ​കു​ന്ന​തി​ന് 35698384, 66994550 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags:    
News Summary - Voice of Alleppey Hamad Town Area Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.