മനാമ: ബഹ്റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്മയായ ‘വോയ്സ് ഓഫ് ആലപ്പി’ ഔദ്യോഗിക ഉദ്ഘാടനം ഫെബ്രുവരി 10ന് ഇന്ത്യൻ ക്ലബിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സഗയ്യ ബി.എം.സി ഹാളിൽ ചേർന്ന യോഗത്തിൽ പ്രോഗ്രാമിന്റെ വിജയത്തിനായി 80 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. ഡോ. പി.വി ചെറിയാൻ ചെയർമാനായും സഈദ് റമദാൻ നദ്വി, കെ.ആർ നായർ, അലക്സ് ബേബി തുടങ്ങിവർ വൈസ് ചെയർമാൻമാരും ആയ വിവിധ കമ്മിറ്റികൾ ഇതിനായി പ്രവർത്തിക്കും. വിനയചന്ദ്രൻ നായരെ പ്രോഗ്രാം കമ്മിറ്റി കൺവീനറായും ജോ. കൺവീനർമാരായി സുമൻ സഫറുള്ള, സജി പിള്ള എന്നിവരെയും തിരഞ്ഞെടുത്തു.
അശോകൻ താമരക്കുളം (റിസപ്ഷൻ & ഹോസ്പിറ്റാലിറ്റി കൺവീനർ), ബോണി മുളപാമ്പള്ളിൽ, ഡെന്നിസ് ഉമ്മൻ (പ്രോഗ്രാം കോഓഡിനേറ്റർമാർ), ദീപക് തണൽ (എന്റർടൈൻമെന്റ് കമ്മിറ്റി കൺ), നജ്മൽ ഹുസൈൻ (എന്റർടൈൻമെന്റ് കോഓഡിനേറ്റർ), ജോഷി നെടുവേലിൽ (പബ്ലിസിറ്റി കമ്മിറ്റി കൺ) എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിക്കും. പ്രസിഡൻറ് സിബിൻ സലിം അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ധനേഷ് മുരളി സ്വാഗതവും രക്ഷാധികാരി യു.കെ അനിൽ നന്ദിയും പറഞ്ഞു. ട്രഷറർ ജി. ഗിരീഷ് കുമാർ, അസി. സെക്രട്ടറി ബാലമുരളി തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.