മനാമ: വോയ്സ് ഓഫ് ബഹ്റൈൻ പുതുവത്സരദിനം മനാമ ലേബർ ക്യാമ്പിലെ സഹോദരങ്ങൾക്കൊപ്പം ആഘോഷിച്ചു. 60 ഓളം വരുന്ന തൊഴിലാളികൾക്ക് അവശ്യസാധനങ്ങൾ ഉൾപ്പെടുന്ന ഭക്ഷണകിറ്റ് വിതരണം ചെയ്തു. ക്യാമ്പിലുള്ള എല്ലാവർക്കും തണുപ്പിനെ പ്രതിരോധിക്കാനുള്ള ഇയർ മഫ്ലറുകളും മധുരവും വിതരണം ചെയ്തു. സാമൂഹിക പ്രവർത്തകരായ കാത്തു സച്ചിൻ ദേവ്, സയ്യിദ് എന്നിവരുടെ പങ്കാളിത്തം ചടങ്ങിനെ ശ്രദ്ധേയമാക്കി.
ഇതുമായി സഹകരിച്ച് എല്ലാ വോയിസ് ഓഫ് ബഹ്റൈൻ മെംബേഴ്സിനും ടീം ഭാരവാഹികൾ പ്രത്യേക നന്ദി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.